സ്വര്‍ണ്ണാഭരണങ്ങള്‍ പാരമ്ബര്യമായി ലഭിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തേണ്ടതുണ്ടോ???
സ്വര്‍ണ്ണാഭരണങ്ങളുടെ രൂപത്തില്‍ ഇന്ത്യയില്‍ തലമുറകളിലേക്ക് സ്വര്‍ണം കൈമാറ്റം ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ പാരമ്ബര്യമായി ലഭിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ വാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍, നിങ്ങളുടെ ആസ്തികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതില്‍ ഇത്തരത്തില്‍ ലഭിച്ച ആഭരണങ്ങളും ഉള്‍പ്പെടും.
പാരമ്ബര്യമായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍, സ്വര്‍ണം വാങ്ങിയപ്പോള്‍ നല്‍കിയ വില നിങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ കഴിയും. എന്നിരുന്നാലും, പണമടച്ച യഥാര്‍ത്ഥ വിലയുടെ വിശദാംശങ്ങള്‍ നിങ്ങളുടെ പക്കലില്ലെങ്കില്‍, 2001 ഏപ്രില്‍ 1 ലെ ന്യായമായ വിപണി മൂല്യം അനുസരിച്ച് നിങ്ങള്‍ക്ക് വെളിപ്പെടുത്താം.സ്വര്‍ണ്ണ കൈവശമുള്ളവരെ സംബന്ധിച്ചിടത്തോളം, ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന്റെ അളവില്‍ പരിമിതികളില്ല. നികുതി വകുപ്പ് 2016 ല്‍ ഒരു സര്‍ക്കുലറിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധിയില്ല. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം, അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം, പുരുഷമാര്‍ക്ക് 100 ഗ്രാം എന്നീ അളവില്‍ കൈവശമുള്ള ആഭരണങ്ങള്‍ നികുതി വകുപ്പിന് പിടിച്ചെടുക്കാനാകില്ല.
കുടുംബ ആചാരങ്ങളും പാരമ്ബര്യങ്ങളും ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി നികുതി ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന അളവിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുക്കാനാകില്ല. എന്നാല്‍ നികുതി വെട്ടിപ്പുകള്‍ നടത്തി പരിശോധിക്കാനിടയായാല്‍ സ്വര്‍ണ്ണത്തിന്റെ ഉറവിടം വിശദീകരിക്കേണ്ടതുണ്ട്. അതിനാല്‍, വാങ്ങിയ സ്വര്‍ണ്ണത്തിന്റെ ബില്ലുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതാണ് നല്ലത്. തെളിവുകള്‍ ഇല്ലെങ്കില്‍, സ്വര്‍ണ്ണത്തിന്റെ ഉറവിടം നിര്‍ണ്ണയിക്കുന്നതിന് നികുതി അധികൃതര്‍ക്ക് കുടുംബ ആചാരങ്ങള്‍, സാമൂഹിക നില തുടങ്ങിയവ പരിഗണിക്കാം.