യൂജിസിയുടെ നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: യൂജിസിയുടെ നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. വിവിധ വിഷയങ്ങളില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പേര്‍ പരീക്ഷ എഴുതുന്നുണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് ട്വിറ്ററില്‍ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(UGC) പരീക്ഷ നടത്തുന്നത്.2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് രാജ്യത്ത് പരീക്ഷ. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in.
തീയ്യതി പ്രഖ്യാപിച്ചെങ്കിലും നെറ്റിന് വേണ്ടിയുള്ള ഒരുക്കമെന്ന നിലയില്‍ ഉദ്യോഗാര്‍ഥികള്‍ പഠനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. കോവിഡ് (Covid)കാലമായതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയ്യതികളിലൊക്കെയും യു.ജി.സി പലവട്ടം മാറ്റം വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതുക്കിയ തീയ്യതി പിന്നീട് പുറത്തുവിട്ടത്. കോവിഡ് കാലമായതിനാല്‍ മാസ്ക്,സാമൂഹിക അകലം,സാനിറ്റൈസര്‍ ഉപയോഗം എന്നിവയിലൊക്കെ നിര്‍ബന്ധമാക്കിയെ പരീക്ഷ നടത്തു.
ഇതിനായി കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടുന്നവരുടെ എണ്ണത്തിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്നീടെ പുറത്തിറക്കൂ. കേരളത്തില്‍ നിന്നും കുറഞ്ഞത് 3000 പേരെങ്കിലും പരീക്ഷ എഴുതാനുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.