മെയില്‍ നടക്കാനിരിക്കുന്ന UGC NET പരീക്ഷയില്‍ JRF പ്രായപരിധി 31 വയസായി ഉയര്‍ത്തി.  

New Delhi: മെയില്‍ നടക്കാനിരിക്കുന്ന UGC NET പരീക്ഷയില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്‍ലോഷിപ്പിന്റെ (Junior Research Fellowship) പ്രായപരിധി 31 വയസായി ഉയര്‍ത്തി. മെയിലെ പരീക്ഷയ്ക്ക് മാത്രമാണ് ഈ പ്രായപരിധി ബാധകമാകുന്നതെന്ന് പരീക്ഷ നടത്തുന്ന എന്‍ടിഎ (NTA)പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ (Education Minister) ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് (Twitter) പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. മെയ് രണ്ടുമുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. വിവിധ വിഷയങ്ങളില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പേര്‍ പരീക്ഷ എഴുതുന്ന പരീക്ഷയാണ് UGC NET. ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ (Professor)യോഗ്യതകള്‍ക്കാണ് പരീക്ഷ നടത്തുന്നത്.സാധാരണ ഗതിയില്‍ ജൂണിലും ഡിസംബറിലുമാണ് പരീക്ഷ നടത്തുന്നത്. ഡിസംബറില്‍ പരീക്ഷ നടത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് മെയിലേക്ക് മാറ്റിവെച്ചത്.ഒ‌ബി‌സി-എന്‍‌സി‌എല്‍ / എസ്‌സി / എസ്ടി / പി‌ഡബ്ല്യുഡി / മൂന്നാം ലിംഗ വിഭാഗത്തില്‍‌പ്പെട്ടവര്‍‌ക്കും വനിതാ അപേക്ഷകര്‍‌ക്കും (Women) 5 വര്‍ഷം വരെ പ്രായത്തില്‍ ഇളവ് ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.ഫെബ്രുവരി (February) രണ്ടുമുതല്‍ മാര്‍ച്ച്‌ രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച്‌ മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in സന്ദര്‍ശിക്കുക.

കോവി‍ഡ് കാലമായതിനാല്‍ മാസ്ക് (Mask), സാമൂഹിക അകലം, സാനിറ്റൈസര്‍ (Sanitizer) ഉപയോ​ഗം എന്നിവയിലൊക്കെ നിര്‍ബന്ധമാക്കിയെ പരീക്ഷ നടത്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team