പാചകവാതകത്തിന്റെ വില വര്‍ധിച്ചു.  

ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെ പാചകവാതകത്തിന്റെ വില വര്‍ധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്ബനികളാണ് എല്‍പിജിയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ പാചക ഗ്യാസ് സിലിണ്ടറുകളുടെയും വാണിജ്യ സിലിണ്ടറുകളുടെയും വില വര്‍ദ്ധിച്ചു. ആഭ്യന്തര ഗ്യാസ് സിലിണ്ടറിന്റെ വില 25 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. പുതിയ നിരക്കുകള്‍ ഇന്ന് ഫെബ്രുവരി 4 മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇപ്പോള്‍ 14 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ 732 രൂപയ്ക്കാണ് ലഭിക്കുക. നേരത്ത 707 രൂപയായിരുന്നു സിലിണ്ടറിന്റെ വില. പട്നയില്‍ 25 രൂപ വര്‍ദ്ധനവിന് ശേഷം ഇതേ സിലിണ്ടറിന് 817.50 രൂപയാണ് വില. ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 6 രൂപ കുറഞ്ഞിട്ടുണ്ട്.19 കിലോഗ്രാമിന്റെ ഈ സിലിണ്ടറുകള്‍ 1566 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. നേരത്തെ ഇത് 1572 രൂപയായിരുന്നു.

ഫെബ്രുവരി ഒന്നിന് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 190 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വര്‍ധനവ്. അന്ന് ആഭ്യന്തര പാചക ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് പരിഷ്കരിച്ചിരുന്നില്ല. മുമ്ബ് ആഭ്യന്തര ഗ്യാസ് സിലിണ്ടറുകളുടെ വില ഡിസംബറില്‍ രണ്ടുതവണ വര്‍ദ്ധിച്ചു. രണ്ട് തവണയും 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 50 രൂപ വര്‍ധനയുണ്ടായി. സിലിണ്ടറിന് 657 രൂപയില്‍ നിന്ന് ഡിസംബറില്‍ വില സിലിണ്ടറിന് 707 രൂപയായി ഉയര്‍ന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ 1198 രൂപയ്ക്ക് ലഭ്യമായിരുന്നു, എന്നിരുന്നാലും നവംബറില്‍ വില നവംബറില്‍ 1274 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ മാസത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1365.50 രൂപയായിരുന്നു.

പെട്രോളിയം സബ്‌സിഡി വെട്ടിക്കുറച്ചതായുള്ള ധനകാര്യ ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ വിലക്കയറ്റം. ഈ വര്‍ഷം പെട്രോളിയം സബ്സിഡി നല്‍കുന്നതിന് 12,995 കോടി രൂപ നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഡെക്കണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോളിയം സബ്സിഡിയുടെ ബജറ്റ് 40,915 രൂപയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team