കൊട്ടടയ്ക്ക വില വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍.  

കാഞ്ഞങ്ങാട്: കൊട്ടടയ്ക്ക വില വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കിലോഗ്രാമിന് (പഴയത്) 440 രൂപയിലും പുതിയത് 385 രൂപയിലുമാണ് കാഞ്ഞങ്ങാട് വിപണിയില്‍ കച്ചവടം നടന്നത്. കോവിഡ് മൂലം അടയ്ക്ക ഇറക്കുമതി നിലച്ചതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കയ്ക്ക് ആവശ്യം കൂടിയതുമാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ അടയ്ക്ക ഉദ്പാദനം കുറഞ്ഞതും മറ്റൊരു കാരണമായി.

ലോക്ഡൗണിനു മുന്‍പ് മാര്‍ച്ച്‌ മാസത്തില്‍ 266 രൂപയും 298 രൂപയുമായിരുന്നു പുതിയതിന്റെയും പഴയതിന്റെയും വില.ഇത് മെയ്‌ മാസത്തില്‍ യഥാക്രമം 290-ലേക്കും 330-ലേക്കും ഉയര്‍ന്നു. പത്തു ദിവസം മുന്‍പ് ദിവസവും അഞ്ചും പത്തും രൂപ വര്‍ധിച്ചാണ് ഇപ്പോള്‍ 385-ലും 440-ലും എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതികൂല കാലാവസ്ഥയും മഹാളി രോഗവും കാരണം വലിയ തോതിലുള്ള വിളനഷ്ടമാണ് കവുങ്ങുകര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. കര്‍ഷകരുടെ സംയുക്ത സംരംഭമായ കാംപ്കോ വഴിയാണ് കര്‍ഷകര്‍ പ്രധാനമായും അടയ്ക്ക വിറ്റഴിക്കുന്നത്. വില ഉയര്‍ന്നതോടെ സ്വകാര്യ കച്ചവടക്കാരും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team