ഐഫോൺ 12 മിനി ഉത്പാദനം നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ!  

അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 12 സീരിസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി. ലോഞ്ച് സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഡിവൈസിന്റെ ഉത്പാദനം നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. വാങ്ങാൻ ആളില്ലാത്തതാണ് ഡിവൈസിന്റെ ഉത്പാദനം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. സപ്ലൈ ചെയിൻ അനലിസ്റ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഡിവൈസിനൊപ്പം ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നീ ഡിവൈസുകളും വിപണിയിൽ എത്തിയിരുന്നു.


ഐഫോൺ 12 മിനി

വില കുറഞ്ഞതും പുതിയ ഐഫോൺ 12 സീരിസ് ഡിവൈസുകളുടെ ഡിസൈൻ, ചിപ്പ്സെറ്റ് തുടങ്ങിയ സവിശേഷതകൾ അടങ്ങിയതുമായ ഡിവൈസ് എന്ന നിലയിലാണ് കമ്പനി കുറഞ്ഞ വിലയുള്ള ഐഫോൺ 12 മിനി അവതരിപ്പിച്ചത്.ചെറുതും കരുത്തുള്ളതുമായ ഡിവൈസ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ ഐഫോൺ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഈ ഡിവൈസിന് പ്രതീക്ഷകൾ നിറവേറ്റാനായില്ലെന്ന് ഗവേഷണ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തു.


ആപ്പിൾ

റിപ്പോർട്ടുകൾ പ്രകാരം 2021 ന്റെ രണ്ടാം പാദത്തോടെ ഐഫോൺ 12 മിനിയുടെ ഉത്പാദനം നിർത്തലാക്കുമെന്ന് ആപ്പിൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ഉത്പാദനം നിർത്തുന്നതിലൂടെ ഐഫോൺ 12 മിനി പൂർണ്ണമായും വിപണിയിൽ നിന്ന് പുറത്താകില്ല. പിന്നെയും കുറച്ച് കാലം ഈ ഡിവൈസ് വിപണിയിൽ ലഭ്യമാക്കായി പാർട്സുകൾ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 12 മിനി ഉത്പാദന പ്രതീക്ഷ 11 ദശലക്ഷം യൂണിറ്റ് കുറച്ചതായി അനലിസ്റ്റ് റിപ്പോർട്ട് ചെയ്തു. ഐഫോൺ 12 ഉൽപാദനം ഒമ്പത് ദശലക്ഷമായി കുറച്ചിട്ടുണ്ട്.


ഉത്പാദനം

ഐഫോൺ 12 മിനിയുടെ ഉത്പാദനം കുറഞ്ഞപ്പോൾ ഐഫോൺ 12 പ്രോ, ഐഫോൺ 11എന്നിവയുടെ ഉത്പാദനം യഥാക്രമം രണ്ട് ദശലക്ഷം, എട്ട് ദശലക്ഷം യൂണിറ്റ് വരെ വളർച്ച നേടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ മൊത്തം ഐഫോൺ വിൽപ്പനയുടെ ആറ് ശതമാനം മാത്രമാണ് ഐഫോൺ 12 മിനിയിൽ നിന്നും ലഭിച്ചത് എന്ന് റിസർച്ച് സ്ഥാപനമായ കൺസ്യൂമർ ഇന്റലിജൻസ് റിസർച്ച് പാർട്ണേഴ്‌സ് (സിആർ‌പി) കഴിഞ്ഞ മാസം അറിയിച്ചു.


ഫ്ലാഗ്ഷിപ്പ്

വലിപ്പം കുറഞ്ഞ, ഫ്ലാഗ്ഷിപ്പ് ഐഫോൺ ആവശ്യമുള്ള ആളുകൾക്കായാണ് ഐഫോൺ 12 മിനി അവതരിപ്പിച്ചത്. ചെറിയ ഡിസ്‌പ്ലേയും കുറഞ്ഞ ബാറ്ററി ലൈഫുമുള്ള ഈ ഡിവൈസ് ഐഫോൺ 12മായി നിരവധി സമാനതകളുള്ള ഡിവൈസാണ്. ഈ സീരീസിലെ ഏറ്റവും ചെറിയ ഡിവൈസായ ഐഫോൺ 12 മിനി 5.4 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവ 6.1 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഐഫോൺ 12 പ്രോ മാക്‌സിന് 6.7 -ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്.

ഐഫോൺ ലൈനപ്പ്
ഐഫോൺ ലൈനപ്പ്

ഐഫോൺ 12 മിനിയുടെ ഉത്പാദനം കുറയുമ്പോൾ ഐഫോൺ 12 പ്രോ മാക്സിന്റെ ഉൽപാദനം 11 ദശലക്ഷം യൂണിറ്റ് വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021ലെ ഐഫോൺ ലൈനപ്പിൽ നാല് ഡിവൈസുകൾ വരെ ഉണ്ടായിരക്കുമെന്നാണ് റിപ്പോർട്ടുകൾ. 2022 ന്റെ ആദ്യ പകുതിയിൽ ഐഫോൺ എസ്ഇ 3 പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ വിലയിൽ ചെറിയ സ്മാർട്ട്ഫോൺ എന്ന ആശയമാണ് ഈ ഡിവൈസിന് പിന്നിലുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ്62 പുറത്തിറങ്ങുക ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team