റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കുമെന്നു റിപ്പോർട്ടുകൾ  

ഇന്ത്യയില്‍ ഒരു പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ കൊണ്ടുവരാന്‍ ഷവോമി ഒരുങ്ങുന്നു. റെഡ്മി നോട്ട് 10 സീരീസ് മാര്‍ച്ചില്‍ രാജ്യത്ത് വിപണിയിലെത്തുമെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ വരും ദിവസങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ സീരീസിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന റെഡ്മി നോട്ട് സീരീസ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി ആമസോണുമായി കൈകോര്‍ക്കുന്നുണ്ടെന്ന് ഷാവോമി ഇപ്പോള്‍ വെളിപ്പെടുത്തി കഴിഞ്ഞു.

റെഡ്മി നോട്ട് 10 സീരീസ്
ആമസോണ്‍ ലിസ്റ്റിംഗ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
റെഡ്മി നോട്ട് 10 സീരീസ് അടുത്ത മാസം ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് അതില്‍ കുറിക്കുന്നു. “കമിങ് സൂണ്‍” ബാനര്‍ ഉപയോഗിച്ച്‌ ഈ ഡിവൈസ് പട്ടികപ്പെടുത്തിയിരിക്കുന്നു. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവയുള്‍പ്പെടെ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ കമ്ബനി സീരീസിന് കീഴില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റെഡ്മി നോട്ട് 10 സീരീസ് ക്യാമറ

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെഡ്മി നോട്ട് 9 സീരീസിന് സമാനമായി റെഡ്മി നോട്ട് 10 സീരീസ് ക്യാമറ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ആമസോണിലെ ടീസര്‍ ചിത്രം വീണ്ടും സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ഇന്ത്യയില്‍ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ഷവോമി പുറത്തിറക്കി. റെഡ്മി നോട്ട് 9 പിന്നീട് 2020 ല്‍ പുറത്തിറങ്ങി. റെഡ്മി നോട്ട് ഫോണുകള്‍ക്ക് എല്ലായ്പ്പോഴും 10,000 രൂപയില്‍ താഴെയാണ് വില വരുന്നത്. റെഡ്മി പ്രോ മോഡലുകള്‍ക്ക് 20,000 രൂപയില്‍ താഴെയും വില വരുന്നു. വരാനിരിക്കുന്ന റെഡ്മി നോട്ട് 10 സീരീസിന്റെ വിലയെ കുറിച്ച്‌ നിലവില്‍ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല.

റെഡ്മി നോട്ട് 10 ല്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍

ഈ സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച്‌ ഷവോമി ഇതുവരെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, റെഡ്മി നോട്ട് 10 റെഡ്മി നോട്ട് 9 ന്റെ അപ്ഗ്രേഡഡ് എഡിഷനായിരിക്കുമെന്ന് വെബില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു. ഇവ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍, റെഡ്മി നോട്ട് 10 120 ഹെര്‍ട്സ് എല്‍സിഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 732 ജി SoC പ്രോസസര്‍, 64 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറകള്‍, 5050 എംഎഎച്ച്‌ ബാറ്ററി, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുമായി വരുന്നു. റെഡ്മി നോട്ട് 10 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ അമോലെഡ് ഡിസ്പ്ലേ ഉള്‍പ്പെടുമെന്ന് മറ്റ് അഭ്യൂഹങ്ങള്‍ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team