യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയെ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു!
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനിയെ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നുവെന്ന് സൂചന. ഓറിയന്റല്‍ ഇന്‍ഷുറന്‍സും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സും മെച്ചപ്പെട്ട ധനകാര്യ സ്ഥിതി പുലര്‍ത്തുന്ന കമ്ബനികളാണെന്നും അവയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
പുനര്‍മൂലധന വല്‍ക്കരണത്തിലൂടെ ഇന്‍ഷുറന്‍സ് കമ്ബനികളുടെ സാമ്ബത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.