ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് ഒരു ദിവസം അറസ്റ്റിലായത് 12 പേര്‍.
ദില്ലി: ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് ഒരു ദിവസം അറസ്റ്റിലായത് 12 പേര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും സിജിഎസ്ടി കമ്മീഷണറേറ്റും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയ 12 പേരെ ഒറ്റ ദിവസം പിടികൂടിയിരിക്കുന്നത്. പിടിയിലായവരുടെ കൂട്ടത്തില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെയാണ് ജിഎസ്ടി ബില്ല് തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് വേണ്ടി രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചത്.
ഇതുവരെ രാജ്യത്ത് 329 പേരാണ് ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് സാമ്ബത്തിക വകുപ്പിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. അവരില്‍ കുറഞ്ഞത് നാല് പേര്‍ക്ക് എതിരെ എങ്കിലും കോഫെപോസ ചുമത്തിയിട്ടുണ്ട്.ജിഎസ്ടി ഇന്റലിജന്‍സും സിജഎസ്ടിയും ഇതുവരെ 3200 കേസുകള്‍ ആണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനകം 1000 കോടി രൂപയോളം ജിഎസ്ടി ഇനത്തില്‍ തിരിച്ച് പിടിക്കാനായിട്ടുണ്ട്. ജിഎസ്ടി തട്ടിപ്പ് കണ്ടെത്തുന്നതിന് വേണ്ടി ഡാറ്റ അനലറ്റിക്‌സ്, ഇന്റര്‍ഗ്രേറ്റഡ് ഡാറ്റ ഷെയറിംഗ്, എഐ ആന്‍ഡ് എല്‍ സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
ജിഎസ്ടി തട്ടിപ്പിന് എതിരെയുളള രാജ്യവ്യാപക അന്വേഷണം നടക്കുന്നതോടെ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഡിസംബറില്‍ മാത്രം 1. 15 ട്രില്യണ്‍ രൂപ ജിഎസ്ടി കളക്ഷനുണ്ടായിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. ജനുവരിയില്‍ അത് 1.20 ട്രില്യണ്‍ ആയിരുന്നു.ഫെബ്രുവരിയിലും ഇത് ആവര്‍ത്തിക്കുമെന്നാണ് ധനകാര്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഉണ്ടായിരിക്കുന്ന 329 അറസ്റ്റുകളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കമ്ബനി സിഇഒ, സിഎഫ്‌ഒ, സിഎംഡിമാര്‍, ബ്രോക്കര്‍മാര്‍, കമ്ബനി സെക്രട്ടറി, കമ്ബനി ഡയറക്ടര്‍, മാനേജിംഗ് ഡയറക്ടര്‍ അടക്കമുളളവരുണ്ട്.