ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് പ്രൊവൈഡറായ ഭാരതി എയർട്ടലും ക്വൽകോം ടെക്നോളോജിസും ഒന്നിച്ചു ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കുന്നു
ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷന്‍ സൊല്യൂഷന്‍സ് പ്രൊവൈഡറായ ഭാരതി എയര്‍ടെലും ക്വാല്‍കോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയില്‍ 5g സേവനം ആരംഭിക്കുന്നു. അടുത്തിടെ ഹൈദരാബാദിലെ ഒരു ഓണ്‍ലൈന്‍ വാണിജ്യ ശൃംഖലയിലൂടെ 5g ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയര്‍ടെല്‍ മാറിയിരുന്നു .എയര്‍ടെല്‍ ക്വാല്‍കോം 5g റാന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് എയര്‍ടെലിന്റെ നെറ്റ്‌വര്‍ക്ക് വെന്‍ഡര്‍മാര്‍ തുടങ്ങിയവരിലൂടെ വിര്‍ച്വലൈസ്ഡ് ,ഓപ്പണ്‍ റാന്‍ അടിസ്ഥാനമാക്കിയുള്ള 5g നെറ്റ്വര്‍ക്കുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. o റാന്‍ ന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5g നെറ്റ് വര്‍ക്കുകളുടെ വിന്യാസത്തില്‍ ചെറുകിട ,ഇടത്തരം ബിസിനെസ്സുകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും .കൂടാതെ വീടുകള്‍ക്കും ബിസിനെസ്സുകള്‍ക്കും ഗിഗാബൈറ്റ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന 5g ഫിക്സഡ് വയര്‍ലെസ്സ് ആക്‌സസ് (fwa )ഉള്‍പ്പെടെ നിരവധി ഉപയോഗങ്ങള്‍ക്കായി എയര്‍ടെലും ക്വാല്‍കോം ടെക്നോളോജിസും സഹകരിക്കും .ഇന്ത്യയിലുടനീളം ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട് .fwa സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എയര്‍ടെല്‍ 5g സൊല്യൂഷനുകള്‍ക് മള്‍ട്ടി -ജിഗാബൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും വിപുലമായ സാദ്ധ്യതകള്‍ തുറക്കാനും സാധിക്കും.
പുതിയ സാങ്കേതിക വിദ്യകള്‍ പുറത്തിറക്കുകയാണ് എയര്‍ടെല്‍ .ഞങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ 5g ക്ക് പൂര്‍ണമായും തയ്യാറായി കഴിഞ്ഞു .ലോകോത്തര നിലവാരമുള്ള 5g ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ഞങ്ങളുടെ പ്രധാന പങ്കാളിയായി ക്വാല്‍കോം ടെക്നോളോജിസ് ഉണ്ടെന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു .എയര്‍ ടെലിന്റെ സംയോജിത സേവനങ്ങളും ക്വാല്‍കോം ടെക്നോളജീസിന്റെ 5g സാങ്കേതികതയും ഉപയോഗിച്ച് ഹൈപ്പര്‍ ഫാസ്റ്റ് -അള്‍ട്രാ ലോ ലേറ്റന്‍സി ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ അടുത്ത യുഗത്തിലേക്ക് കൊണ്ടെത്തിക്കാന്‍ സഹായിക്കും എന്ന് ഭാരതി എയര്‍ ടെല്‍ cto രണ്‍ദീപ് സേഖോണ്‍ പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക സാമ്ബത്തിക വികസനവും വളര്‍ച്ചയും വേഗത്തില്‍ കണ്ടെത്താന്‍ ഇന്ത്യയിലെ 5g നെറ്റ് വര്‍ക്കുകള്‍ കൊണ്ട് സാധിക്കും .അതുകൊണ്ടുതന്നെ എയര്‍ടെലിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.5g ആവശ്യമായി വരുന്നിടത്തു,നെറ്റ്‌വര്‍ക് കവറേജും ശേഷിയും കൂട്ടുന്നതില്‍ എയര്‍ ടെലിനൊപ്പം നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് ക്വാല്‍കോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് രാജന്‍ വാഗാഡിയ പറഞ്ഞു .