ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കർശന പരിശോധനയുമായി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ. കർശന പരിശോധന പൊലീസ് നടത്തും. രോഗവ്യാപനം കുറയാത്തതിനാൽ നിയന്ത്രണം കർശനമായി തുടരാനാണ് സർക്കാർ തീരുമാനം.
സ്വകാര്യ ബസ് സർവിസുണ്ടാകില്ല. അവശ്യ സേവനങ്ങൾക്കായി പരിമിതമായ സർവിസ് കെ.എസ്.ആർ.ടി.സി നടത്തും. ആരാധനാലയങ്ങൾ രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിലേ അനുവദിച്ചിട്ടുള്ളൂ.
15 പേർക്ക് മാത്രമാണ് പ്രവേശനം. രോഗവ്യാപനം കുറയാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാര്യമായ കുറവ് ഈ ആഴ്ച പ്രതീക്ഷിക്കുന്നു. ടി.പി.ആർ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് ഈ ആഴ്ച നിയന്ത്രണം.