സ്റ്റീവൻ വെയ്ൻബെർഗ് അന്തരിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീവൻ വെയ്ൻബെർഗ് (Steven Weinberg,1933 – 2021) ജൂലൈ 24-ന് അന്തരിച്ചു. ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ഏകീകൃത ഫീൽഡ് സിദ്ധാന്തത്തിന്റെ (Unified field theory) ഉപജ്ഞാതാക്കളിലൊരാളാണ്.
പ്രപഞ്ചത്തിന്റെ പരിണാമവുമായി ബന്ധപ്പെട്ട് വെയ്ൻബെർഗ് എഴുതിയ `ആദ്യത്തെ മൂന്ന് മിനുട്ടുകൾ’ (The First Three Minutes: A Modern View of The Origin of The Universe) പോപ്പുലർ സയൻസ് പുസ്തക രചനയ്ക്ക് ഉദാത്ത മാതൃകയാണ്.