ഫ്‌ളിപ്കാര്‍ട്ട്ബിഗ് സേവിംഗ്‌സ് ഡേ 2021 വില്‍പ്പന ഇന്ന് മുതൽ!
ജൂലൈ 25 മുതല്‍ 29 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്‌സ് ഡേ 2021 വില്‍പ്പന. ആമസോണ്‍ പ്രൈ ഡേ സെയില്‍സിന് തൊട്ടു പിന്നാലെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ്‌സ് ഡേ വില്‍പ്പനയുമെത്തുന്നത്. സ്മാര്‍ട് ഫോണുകള്‍ ലാപ്‌ടോപ്പുകള്‍, ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ ഉത്പ്പന്നങ്ങള്‍ തുടങ്ങി പല തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ 5 ദിവസത്തെ വില്‍പ്പന മാമാങ്കത്തില്‍ വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കും. അതിന് പുറമേ ഫ്‌ളാഷ് സെയിലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.79,999 രൂപ വിലയുള്ള ആപ്പിള്‍ ഐ ഫോണ്‍ 12 67,999 രൂപയ്ക്ക് ലഭിക്കും. നിലവില്‍ ആപ്പിള്‍ ഐ ഫോണ്‍ 12ന്റെ വില ഈ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഈടാക്കുന്നത് 70,900 രൂപയാണ്.അതേ സമയം ഐഫോണ്‍ എസ്‌ഇ 28,999 രൂപയ്ക്കും ഐഫോണ്‍ എക്‌സ്‌ആര്‍ 37,999 രൂപയ്ക്കും ലഭ്യമാകും.ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലായ മോട്ടോറോള റസാര്‍ 54,999 രൂപയ്ക്കാണ് പ്രത്യക വില്‍പ്പനയില്‍ ലഭ്യമാവുക. ഇതില്‍ ഗോള്‍ഡ് വേരിയന്റിന്റെ എംആര്‍പി 1,00,000 രൂപയ്ക്ക് മുകളിലും കറുപ്പ് നിറത്തിലുള്ള മോഡലിന്റെ വില 69,000 രൂപയുമാണ്.14,999 രൂപയുള്ള റെഡ്മി നോട്ട് 9 4ജിബി മോഡല്‍ 11,499 രൂപയ്ക്കും, 10,999 രൂപ വിലയുള്ള റെഡ്മി 9 പ്രൈം 9,999 രൂപയ്ക്കും ലഭ്യമാകും. 31.999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എഫ്62 19,999 രൂപയ്ക്ക് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഇളവുകള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് അധിക കിഴിവുകള്‍ നല്‍കുന്നതിനായി ചില ബാങ്കുകളുമായും ഫ്‌ളിപ്കാര്‍ട്ട് കരാറിലെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താവ് ആണെങ്കില്‍ വില്‍പ്പനയില്‍ 10 ശതമാനം അധിക കിഴിവ് നിങ്ങള്‍ക്ക് ലഭിക്കും.കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു ‘വലിയ’ കാര്യങ്ങള്‍ ശ്രദ്ധിക്കാംഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജൂലൈ 24 അര്‍ധരാത്രി മുതല്‍ ബിഗ് സേവിംഗ്‌സ് ഡേ 2021 ഓഫറുകള്‍ ലഭ്യമായിത്തുടങ്ങും. ഫ്‌ളിപ്പ്കാര്‍ട്ട് ഫ്‌ളസ് അംഗങ്ങളല്ലാത്തവര്‍ക്ക് ജൂലൈ 25 12 മണി മുതലായിരിക്കും വില്‍പ്പന ഓഫറുകള്‍ ലഭിക്കുക. ഒരു രൂപ മുന്‍കൂറായി നല്‍കിക്കൊണ്ട് ചില പ്രത്യേക ഉത്പ്പന്നങ്ങള്‍ പ്രീ ബുക്ക് ചെയ്യാനും ഫ്‌ളിപ്പ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് സാധിക്കും.