ഫ്ലിപ്കാർട്ട് ഗോഡൗൺ പൂട്ടിച്ചു വ്യാപരികൾ
വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിച്ച ഫ്ലിപ്കാര്‍ട്ട് ഗോഡൗണ്‍ വ്യാപാരികള്‍ പൂട്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ഓര്‍ക്കാട്ടേരി യൂനിറ്റ് കമ്മിറ്റിയാണ് ഓണ്‍ലൈന്‍ കമ്ബനിയായ ഫ്ലിപ് കാര്‍ട്ട് ഗോഡൗണ്‍ സമരം ചെയ്ത് പൂട്ടിച്ചത്. ഏറാമല പഞ്ചായത്ത് ബി കാറ്റഗറി ആയതിനാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളൂ. ഇത് ലംഘിച്ചുകൊണ്ടാണ് ഫ്ലിപ്കാര്‍ട്ട് ഗോഡൗണ്‍ ആണ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ പൂട്ടിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം കെ.കെ. റഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ഓര്‍ക്കാട്ടേരി യൂനിറ്റ് പ്രസിഡന്റ് ലിജി പുതിയടത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് വിങ് കോഴിക്കോട് ജില്ല സെക്രട്ടറി റിയാസ് കുനിയില്‍, കെ.ഇ. ഇസ്മയില്‍, ടി.എം.കെ. പ്രഭാകരന്, വാസു ആരാധന, അഭിലാഷ് കോമത്ത്, അമീര്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. വിനോദന്‍ പുനത്തില്‍ സ്വാഗതവും നിഷാന്ത് തോട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.