തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് പുറത്തിറക്കുന്ന ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാല് 525 മില്ലി പുതിയ പായ്ക്കറ്റിന്റെ വിതരണോദ്ഘാടനം സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു!
തിരുവനന്തപുരം: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് പുറത്തിറക്കുന്ന ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാല് 525 മില്ലി പുതിയ പായ്ക്കറ്റിന്റെ വിതരണോദ്ഘാടനം സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കൂടിയ ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.നിലവില്‍ ലഭ്യമായ മില്‍മ ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ പായ്ക്കറ്റില്‍ നിന്നും വ്യത്യസ്തമായി 25 രൂപ നിരക്കില്‍ 525 മില്ലി പാല് ഉള്‍ക്കൊളളുന്ന പുതിയ പായ്ക്ക് ഓഗസ്റ്റ് ഒന്നോടെ വിപണിയില്‍ ലഭ്യമാകും.മില്‍മ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ മില്‍മയ്ക്ക് വിട്ടു നല്‍കുമെന്ന് ആന്റണി രാജു പറഞ്ഞു.മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്, അംഗങ്ങളായ വി.എസ്. പത്മകുമാര്‍, കെ.ആര്. മോഹനന് പിളള, ക്ഷീരവികസന ജോയിന്റ് ഡയറക്ടര്‍ സി. സുജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ആര്. സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാഴാക്കികളയാതെ മില്മകവറുകള് ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റി സോഷ്യല്‍ മീഡിയാ താരമായി മാറിയ ലീലാമ്മ മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു.