കോവിഡ് കാലത്ത് മാറിയ ചില പണം കയ്കാര്യം ചെയ്യുന്ന രീതികൾ!
നമ്മുടെ ജീവിതെ ശൈലിയെ കോവിഡ് വ്യാപനത്തിന് മുമ്പും കോവിഡ് വ്യാപനത്തിന് ശേഷവുമെന്നും രണ്ടായി തിരിക്കുവാന്‍ സാധിക്കുന്ന അത്രയും വലിയ മാറ്റങ്ങളാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ കോവിഡ് വരുത്തിയിരിക്കുന്നത്.
സാമ്പത്തീക
നമ്മുടെ ജീവിത ശൈലിയെ കോവിഡ് വ്യാപനത്തിന് മുമ്പും കോവിഡ് വ്യാപനത്തിന് ശേഷവുമെന്നും രണ്ടായി തിരിക്കുവാന്‍ സാധിക്കുന്ന അത്രയും വലിയ മാറ്റങ്ങളാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ കോവിഡ് വരുത്തിയിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലും പുതിയ പല പാഠങ്ങളും കോവിഡ് നമ്മെ പഠിപ്പിച്ചു. നാളെ എന്നത് എപ്പോഴും അനിശ്ചിതത്വം നിറഞ്ഞതായിരിക്കാമെന്നും, ജോലിയും വരുമാനവും ഏത് നിമിഷവും ഇല്ലാതാകാമെന്നും, അത്തരമൊരു സാഹചര്യത്തില്‍ പ്രതിസന്ധിയിലാകാതിരിക്കാന്‍ നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കോവിഡ് കാലത്താണ് നമുക്ക് പൂര്‍ണമായും ബോധ്യപ്പെട്ടത്. എമര്‍ജന്‍സി ഫണ്ട്എമര്‍ജന്‍സി ഫണ്ട്സാമ്പത്തീകാസൂത്രണത്തില്‍ എമര്‍ജന്‍സി ഫണ്ട് വകയിരുത്തേണ്ടതിന്റെ ആവശ്യകതയും വരുമാനമെല്ലാം അപ്പപ്പോള്‍ ചിലവഴിച്ചു തീര്‍ക്കാതെ ഭാവിയിലേക്കായി നിക്ഷേപങ്ങള്‍ നടത്തണമെന്ന് ഈ കോവിഡ് കാലം നമ്മളില്‍ വലിയൊരളവ് ആള്‍ക്കാരെക്കൊണ്ടും തീരുമാനമെടുപ്പിച്ചിട്ടുണ്ടാകും. അങ്ങനെ നമ്മുടെ സാമ്പത്തീക കാര്യങ്ങളിലും ചെറുതും വലുതുമായ നിരവധി മാറ്റങ്ങളാണ് കോവിഡ് ഉണ്ടാക്കിയത്. അടിക്കടിയുള്ള പിന്‍വലിക്കല്‍അടിക്കടിയുള്ള പിന്‍വലിക്കല്‍വീട്ടിലെ ആവശ്യങ്ങള്‍ക്കായും മറ്റും കൈവശം വയ്ക്കുന്ന പണത്തിന്റെ അളവിലും ഇടപാടുകളിലെ രീതിയിലും കോവിഡ് കാലത്ത് മാറ്റങ്ങളുണ്ടായി. മുമ്പൊക്കെ, അതായത് കോവിഡ് കാലത്തിന് മുമ്പ് ഓരോ ആവശ്യത്തിനും എടിഎമ്മിലേക്കോടി നൂറോ, ഇരുന്നൂറോ, അഞ്ഞൂറോ ഒക്കെ പിന്‍വലിച്ച് അപ്പപ്പോ ആവശ്യം നിവര്‍ത്തിക്കുന്ന ശീലമായിരുന്നു നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് വന്നതോടെ ആ ശീലത്തിന് ഫുള്‍ സ്റ്റോപ്പ് വീണിരിക്കുകയാണ്. കൈയ്യില്‍ അധികം പണംകൈയ്യില്‍ അധികം പണംകോവിഡ് നിബന്ധനകളും, ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളുമൊക്കെ ഒരു ഭാഗത്ത്, മറുവശത്ത് അടിക്കടിയുള്ള എടിഎം സന്ദര്‍ശനം കോവിഡിനെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് ക്ഷണിക്കുന്നതിന് തുല്യമാണല്ലോ എന്ന തിരിച്ചറിവും കാരണം നിരന്തരമായുള്ള എടിഎം വിസിറ്റ് നമ്മളങ്ങ് നിര്‍ത്തി. പകരം ഒരു തവണ പോയാല്‍ കുറച്ചു നാളുകളിലേക്കുള്ള ആവശ്യങ്ങളൊക്കെ കണക്കാക്കി അതിന് മതിയാവുന്നൊരു തുക പിന്‍വലിച്ചാകും ഇപ്പോള്‍ മടക്കം. അതായത് അത്യാവശ്യ ചിലവുകള്‍ക്കും മീതെ കുറച്ചധികം പണം എപ്പോഴും കൈയ്യില്‍ വയ്ക്കുന്നതാണ് നല്ലെതെന്നാണ് കോവിഡ് കാലത്തെ പോക്കറ്റിന്റെ ഇരിപ്പുവശമിരിക്കുന്നത്. പിന്‍വലിക്കലുകളില്‍ 20 ശതമാനം വര്‍ധനവ്പിന്‍വലിക്കലുകളില്‍ 20 ശതമാനം വര്‍ധനവ്എന്നാല്‍ കൈയ്യില്‍ പണം ഇരിപ്പുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കുവാനും ഡിജിറ്റല്‍ രീതിയാണ് കൂടുതലായി കോവിഡ് കാലത്ത് ഉപയോഗപ്പെടുത്തുന്നത്. എടിഎമ്മികളില്‍ ഒറ്റത്തവണ പിന്‍വലിക്കുന്ന തുകയില്‍ വര്‍ധനവുണ്ടായി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗ കാലയളവില്‍ പണം പിന്‍വലിക്കലുകളില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിജിറ്റല്‍ പണ ഇടപാടുകള്‍ഡിജിറ്റല്‍ പണ ഇടപാടുകള്‍നേരത്തേ ഒരു തവണ പിന്‍വലിക്കുന്ന ശരാശി തുക 2000 രൂപ മുതല്‍ 3000 രൂപ വരെയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ശരാശരി പിന്‍വലിക്കല്‍ തുക 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ്. ഡിജിറ്റല്‍ പണ ഇടപാടുകളുടെ എണ്ണത്തില്‍ കോവിഡ് കാലത്തുണ്ടായ വളര്‍ച്ച വളരെ വലിയ ്അളവിലായിരുന്നു. അതിന്റെ തോത് ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന് പറയാം. കറന്‍സികള്‍ രോഗാണു വാഹകരായേക്കാം എന്ന ആശങ്ക ഒഴിവാക്കാനാണ് മിക്കവരും ഡിജിറ്റല്‍ പണ വിനിമയ രീതിയെ ആശ്രയിക്കുന്നത്. ആശങ്കകള്‍ തുടരുന്നുആശങ്കകള്‍ തുടരുന്നുഅതുകൂടാതെ പര്‍ച്ചേസുകള്‍ കൂടുതലും ഓണ്‍ലൈന്‍ രീതികളിലും ഹോം ഡെലിവറി സംവിധാനത്തിലേക്കും മാറിയതോടെ കൂടുതല്‍ സൗകര്യത്തിനായി ഡിജിറ്റല്‍ പണ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. അനിശ്ചിതാവസ്ഥ ഭയന്ന് അത്യാവശ്യത്തിലും കൂടുതല്‍ തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച് കൈയ്യില്‍ സൂക്ഷിക്കുന്ന പ്രവണതയാണ് രാജ്യത്തെമ്പാടും ഇപ്പോള്‍ ദൃശ്യമാകുന്നത്. കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്ന പ്രഖ്യാപനങ്ങളും ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നു.