റാപ്പിഡ് പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട്: ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജണ്‍ വീട്ടിലിരുന്നു പങ്കുചേരാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം വ്യക്തിത്വവികസന പരിശീലനവും നല്‍കും.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, തൊഴിലന്വേഷകര്‍ തുടങ്ങി ആര്‍ക്കും പങ്കെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. പഠന-പ്രായോഗിക പദ്ധതിയിലൂടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ് പ്രോഗ്രാം.
പ്രസന്റേഷന് സ്കില്‍, പബ്ലിക് സ്പീക്കിംഗ്, ജോബ് ഇന്റര്‍വ്യൂ സ്കില്‍സ്, ആംഗറിംഗ്, മെഡിറ്റേഷന്‍ തുടങ്ങിയവരും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്സിഡിസിയില്നിന്നുള്ള വിദഗ്ധര്‍ നേതൃത്വം നല്‍കും. ഫോണ്‍: 8129821775, https://ncdconline.org.