ഇന്ത്യയിൽ നിന്നു കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാം!
ദുബൈ: ഇന്ത്യയിൽ നിന്നു കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാം. ഫ്‌ളൈ ദുബൈ അധികൃതര്‍ യു എ ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്‍ഡ്യയില്‍ നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു എ ഇയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.അതേസമയം, വാക്‌സിന്‍ നില പോലും പരിഗണിക്കാതെ ഇന്‍ഡ്യയില്‍ നിന്നു ദുബൈയിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്ബനി തിങ്കളാഴ്ച പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍, റാപിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു.ദുബൈ താമസവിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്.കഴിഞ്ഞയാഴ്ച, യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും (ജിസിഎഎ) നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിസയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാമെന്ന് പ്രഖ്യാപിച്ചിരുന്നു.ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എക്‌സ്‌പോ 2020 തൊഴിലാളികള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യാത്രക്കാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് പരിഗണിക്കാതെ തന്നെ യാത്ര ചെയ്യാവുന്നതാണ്.