കേരളത്തിലെ ഐ ടി തൊഴിലവസരങ്ങള്‍ക്കു മാത്രമായി ഒരു തൊഴില്‍ പോര്‍ട്ടല്‍  

തിരുവനന്തപുരം:കേരളത്തിലെ ഐ ടി തൊഴിലവസരങ്ങള്‍ക്കു മാത്രമായി ഒരു തൊഴില്‍ പോര്‍ട്ടല്‍. അതാണ് കേരളത്തിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി രൂപം കൊടുത്ത https://jobs.prathidhwani.org/ എന്ന ജോബ് പോര്‍ട്ടല്‍. ഈ പോര്‍ട്ടല്‍ ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. സ്റ്റാര്‍ട്ട് അപ്പുകളും,മുന്‍നിര ഐടി കമ്ബനികളും ഉള്‍പ്പടെ 401 കമ്ബനികളുടെ തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകുന്നു.കഴിഞ്ഞ കൊവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേര്‍ക്കാണ് മികച്ച അവസരങ്ങള്‍ കിട്ടിയത്. പോര്‍ട്ടലിലെത്തുന്ന വിവരങ്ങള്‍ അതേ സമയം വാട്സാപ്പ്, ടെലിഗ്രാം ട്രൂപ്പുകളിലേക്കും പോസ്റ്റ് ചെയ്യും.പോസ്റ്റ് ചെയ്യുന്ന വിവരം വ്യാജമല്ലെന്ന് അഡ്മിന്‍മാര്‍ പരിശോധിച്ച ശേഷമാണിത്.ഫ്രഷേഴ്സ് ഫോറമാണ് പോര്‍ട്ടലിന്റെ മറ്റൊരു പ്രത്യേകത. ഇതുവരെ പതിനയ്യായിരത്തോളം പ്രൊഫൈലുകള്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഇരുപത്തയ്യായിരത്തോളം തൊഴിലുകള്‍ ജോബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തു. വിവിധ ടെക്നോളജി അവസരങ്ങള്‍ക്കു പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ നാല്പത്തിനായിരത്തോളം വരും.ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ലിസ്റ്റ് ചെയ്ത ടെക്നോളജി ജാവായാണ്. PHP രണ്ടാമത്. ആംഗുലര്‍, ജാവാസ്ക്രിപ്റ്റ്, പൈത്തണ്‍, .NET , QA , റിയാക്‌ട് എന്നിവയ്ക്കാണ് ജാവക്കും PHP ക്കും ശേഷം കൂടുതല്‍ ലിസ്റ്റ് ചെയ്ത തൊഴില്‍ അവസരങ്ങള്‍. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പഠിച്ചിരുക്കുന്നതോ അല്ലെങ്കില്‍ ജോലി തേടുന്നതോ ആയ ടെക്നോളജി പൈത്തണ്‍ ആണ്. രണ്ടാമത് ജാവ. My SQL , HTML , ജാവാസ്ക്രിപ്റ്റ് , C ++, C , PHP എന്നിവയാണ് ഏറിയ പേരും ജോലി നോക്കുന്ന ടെക്നോളജി. UST, Allianz , Experion, Infosys , EY , QBurst, Fingent, Quest Global, Tataelxsi എന്നീ മുന്‍നിര കമ്ബനികളുടെയും ഒട്ടനേകം സ്റ്റാര്‍ട്ടപ്പ് കളുടെയും തൊഴില്‍ അവസരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.മൂന്ന് തരത്തില്‍ ആണ് പ്രധാനമായും ജോബ് പോര്‍ട്ടലിലേക്കു തൊഴില്‍ അവസരങ്ങള്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. കമ്ബനി HR മാനേജര്മാര്ക്ക് നല്‍കിയിട്ടുള്ള ലോഗിന്‍ വഴി കമ്ബനി നേരിട്ട് അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമതായി പ്രതിധ്വനി വാട്സാപ്പ് ഗ്രൂപുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ പ്രതിധ്വനി വോളന്റീര്‍മാര്‍ പോര്‍ട്ടലിലേക്കു അഡ്മിന്‍ ലോഗിന്‍ വഴി അപ്ഡേറ്റ് ചെയ്യുന്നു. മൂന്നാമത്തേത് എംപ്ലോയീ റെഫെറല്‍ അവസരങ്ങള്‍ ആണ്. തങ്ങളുടെ കമ്ബനിയില്‍ വരുന്ന തൊഴില്‍ അവസരങ്ങള്‍ അതേ കമ്ബനിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കു വേണമെങ്കിലും പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാം. കൂടാതെ ഫ്രഷേഴ്സ് ജോബ്സ് എന്ന ലിങ്ക് വഴി പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്കുള്ള അവസരങ്ങളും വാക്കിന്‍ അവസരങ്ങളും ഉള്‍പ്പെടുത്തി യിരിക്കുന്നു.ജോബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കമ്ബനി മേധാവികള്‍ക്കും പോര്‍ട്ടലിന്റെ ഉപയോഗം തീര്‍ത്തും സൗജന്യമാണ്. മറ്റു പോര്‍ട്ടലുകളെ അപേക്ഷിച്ചു തീര്‍ത്തും റീജിയണല്‍ ആയ ഈ വെബ്സൈറ്റ് കേരളത്തിലെ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിന് കമ്ബനികള്‍ക്കു സഹായകമാകുന്നു.വെബ്സൈറ്റ് അഡ്രസ് – https://jobs.prathidhwani.org/ കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും jobs@prathidhwani.org എന്ന മെയില്‍ ഐഡിയിലോ +91 9995483784 – Nishin T N (തിരുവനന്തപുരം)/+91 89513 49976 – Binoy (കൊച്ചി) എന്നീ ഫോണ്‍ നമ്ബരുകളിലോ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team