വിദ്യാകിരണം’ പദ്ധതിക്ക് മാര്‍ഗനിര്‍ദേശങ്ങളായി!
തിരുവനന്തപുരംപൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിക്ക് മാര്‍ഗനിര്‍ദേശങ്ങളായി. സ്കൂളുകളിലെ ലാപ്ടോപ്പുകള്‍ പഠനോപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കൈമാറും. സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഉപകരണ ലഭ്യതാപ്രവര്‍ത്തനങ്ങള്‍ വിദ്യാകിരണം പോര്‍ട്ടലിന്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉപഘടകമായി പ്രത്യേക അക്കൗണ്ടില്‍ തുക ശേഖരിക്കും. ഇതിന് ആദായനികുതി ഒഴിവാക്കി. തുക മുഴുവനും പഠനോപകരണങ്ങള്‍ ലഭ്യമാക്കാനായിരിക്കും.കമ്ബനികളുടെ പൊതുനന്മാ ഫണ്ട് സ്വീകരിക്കാന്‍ പ്രത്യേക സൗകര്യം പോര്‍ട്ടലില്‍ ഉണ്ട്.ഇത്തരം സഹായങ്ങള്‍ കൈറ്റിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. വിദ്യാകിരണം പോര്‍ട്ടലിന്റെ വികസനവും പരിപാലനവും സി ഡിറ്റിന്റെ ചുമതലയിലായിരിക്കും. ആവശ്യമായ വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് നല്‍കേണ്ടത് കൈറ്റ് ആയിരിക്കും.