മാളുകൾ തുറന്നു; ഓണം ഷോപ്പിങിനായി ആളുകൾ  

കൊവിഡ് സൃഷ്ടിച്ച ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട് നഗരത്തിലെ ഷോപ്പിങ് മാളുകൾ തുറന്നു. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് മാളുകൾ ഇന്ന് രാവിലെ മുതൽ പ്രവർത്തനം പുനരാരംഭിച്ചത്. എഴുപത് ദിവസത്തോളം നീണ്ട അപ്രതീക്ഷിത അവധിക്കു ശേഷം തുറന്ന മാളുകളിലേക്ക് ഓണം ഷോപ്പിങിനായാണ് കൂടുതൽ പേരുമെത്തുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും മറ്റും എക്സ്ക്ലൂസീവ് ഷോറൂമുകൾ കൂടുതലും പ്രവർത്തിക്കുന്നത് മാളുകളിലാണ്. അതു കൊണ്ടു തന്നെ ഇത്തരം ഉപഭോക്താക്കളാണ് ഷോപ്പിങിനായി മാളുകളെ ആശ്രയിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ മാളുകളിലെല്ലാം ആദ്യ ദിനം തന്നെ നിരവധി പേരാണ് എത്തിയത്. ശരീരോഷ്മാവ് പരിശോധന, സാനിറ്റൈസർ തുടങ്ങിയ സൗകര്യങ്ങളെല്ലാം പ്രവേശന കവാടത്തിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കടകളിൽ സാമൂഹിക അകലം ഉറപ്പാക്കാനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ രാത്രിഒമ്പതു മണി വരെയാണ് പ്രവർത്തനാനുമതി. ഫുഡ് കോർട്ടുകളിൽ പാർസൽ സംവിധാനം മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഓണം അടുക്കുന്നതോടെ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ജീവനക്കാരും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team