ഓല ഇ-സ്‌കൂട്ടര്‍ കിടിലന്‍ ഫീച്ചറുകളോടെ! ഒപ്പം കേരളത്തിലെയും മറ്റും വില വിവരങ്ങളും!
സ്വാതന്ത്ര്യ ദിനത്തില്‍ ഓല ഇ – സ്‌കൂട്ടറുകളുടെ രണ്ട് വേരിയന്റുകളുടെ ലോഞ്ച് നടത്തി ഓല ഇലക്ട്രിക്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നിവയുടെ കാത്തിരുന്ന വിലയും ഫീച്ചറുകളുമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
എസ് വണ്‍ വേരിയന്റിന് എക്‌സ് ഷോറൂം വില 99,999 രൂപയും എസ് വണ്‍ എക്‌സ് ഷോറൂം വില 1.29 ലക്ഷം രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ വില 75000 – 79000 വരെയും ഡെല്‍ഹിയിലെ വില ഏകദേശം 85000 വും ആയിരിക്കും. എസ് പ്രോ ഡെല്‍ഹിയില്‍ 110,149 രൂപയും. ഗുജറാത്തില്‍ 1,09,999 രൂപയിലും പുറത്തിറങ്ങും.
കേരളത്തില്‍ 1,29,999 രൂപയായിരിക്കും ഓല എസ് പ്രോയ്ക്ക്.