ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി!  

ദില്ലി; കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന തോതില്‍ മലിനീകരണമുണ്ടാക്കുന്നതുമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കാരണമുള്ള മലിനീകരണം തടയാന്‍ സെപ്റ്റംബര്‍ 30 മുതല്‍ എഴുപത്തിയഞ്ച് മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കും നിരോധനം ബാധകമായിരിക്കും. കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമാകില്ല.പോളിസ്റ്റൈറൈന്‍, വികസിത പോളിസ്റ്റൈറൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം നിരോധിച്ചു, കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തിരുമാനം കൈക്കൊള്ളുന്നത്.ചെവി വൃത്തിയാക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളോടു കൂടിയ ബഡ്‌സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീന്‍ [തെര്‍മോകോള്‍],പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കത്തി, മുള്ള്‌, സ്‌പൂണ്‍, തവികള്‍, വര്‍ണ്ണപ്പൊതികളോടു കൂടിയ മിഠായിപ്പെട്ടികള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് കൂടുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ എന്നിവയ്ക്കാണ് നിരോധനം.2022 ഡിസംബര്‍ 31 മുതല്‍ നൂറ്റിയിരുപത് കുറഞ്ഞ പരിധി 120 മൈക്രോണായി ഉയര്‍ത്തും. ഇത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പുനരുപയോഗിക്കുന്നതിന് സഹായിക്കും. 2018 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഓടെ രാജ്യത്തെ എല്ലാ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു2019 ല്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ നാലാം പരിസ്ഥിതി അസംബ്ലിയില്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മൂലമുള്ള മലിനീകരണം പരിഹരിക്കുന്നതിനായി ഒരു പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. അസംബ്ലിയില്‍ ഈ പ്രമേയം അംഗീകരിക്കപ്പെട്ടത് ഒരു സുപ്രധാന നടപടിയായിരുന്നു.ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നേരത്തേ മാര്‍ച്ചില്‍ ഈ വിജ്ഞാപനത്തിന്റെ കരട് നിര്‍ദ്ദേശം മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങള്‍ 2016 -ന്റെ ഫലപ്രദമായ നടത്തിപ്പിനുമായി ചീഫ് സെക്രട്ടറിയുടെയോ ഭരണാധികാരിയുടെയോ കീഴില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.14 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജൂലൈ 23 നകം പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.ഏകോപിത ശ്രമങ്ങള്‍ക്കായി പരിസ്ഥിതി മന്ത്രാലയം ഒരു ദേശീയ തല ടാസ്‌ക് ഫോഴ്‌സിനെയും രൂപീകരിച്ചിരുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനും നിയമങ്ങള്‍ സമയബന്ധിതമായി ഫലപ്രദമായി നടപ്പിലാക്കുന്നതിനുമുള്ള സമഗ്രമായ കര്‍മ്മപദ്ധതി വികസിപ്പിക്കാനും സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും വകുപ്പുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team