മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ജൂലായി നേരിയ കുറവ്.
മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ജൂലായി നേരിയ കുറവ്. ജൂണിലെ 12.07ശതമാനത്തില്‍നിന്ന് ജൂലായില്‍ 11.16ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊര്‍ജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതില്‍ കുറവ് വരുത്തിയത്.കഴിഞ്ഞ മെയ് മാസത്തില്‍ 13.11 ആയിരുന്നു ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ്. 2020 ജൂലായില്‍ മൈനസ് 0.25ശതമാനവും. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, നിര്‍മിത വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കൂടാന്‍ ഇടയാക്കിയത്.