ദുരൂഹതകളും നിഗൂഢതകളും നിറഞ്ഞ ‘കുറാത്ത്’ മോഷൻ പോസ്റ്റർ പുറത്ത്‌!  

ഇരുട്ട് നിറഞ്ഞ മുറിയും ടേബിൾ ലാബ് വെളിച്ചത്തിൽ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന മനുഷ്യൻ

ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമ്മിച്ച്‌, നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ‘കുറാത്തി’ന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്തിറക്കി. ‘ഐ ആം ദി പോപ്പ്’ എന്ന ടാഗ് ലൈനിൽ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിൽ ഒട്ടും തന്നെ കണ്ടുപരിചയം ഇല്ലാത്ത ആന്റിക്രൈസ്റ്റ് കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ആയിരിക്കുമെന്ന സൂചനയും പോസ്റ്ററിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മോഷൻ പോസ്റ്റർ അത്തരം നിഗൂഢതകളെ ഊട്ടിയുറപ്പിക്കുന്നുണ്ട്‌.ഇരുട്ട് നിറഞ്ഞ മുറിയിലെ മേശക്കരുകിൽ ടേബിൾ ലാബ് വെളിച്ചത്തിൽ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന പുറം തിരിഞ്ഞിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററിൽ ഉള്ളത്. പ്രേതകഥകളും ബ്ലാക്ക്‌ മാജിക്കും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആന്റിക്രൈസ്റ്റ് പ്രമേയമായി വന്ന ചിത്രങ്ങൾ വളരെ അപൂർവമാണ്. അതുകൊണ്ട് തന്നെ പുതുമയുള്ള ഈ വിഷയത്തിൽ വരുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കുമെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ സിനിമയുടെ താരനിർണ്ണയത്തിന് ശേഷം പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചുരവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്. എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ: ഡിപിൻ ദിവാകരൻ, സംഗീതം: പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ: സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, മേക്കപ്പ്: പി.വി ശങ്കർ, ആക്ഷൻ: മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻ: സഹീർ റഹ്മാൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം.ആർ പ്രൊഫഷണൽ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team