ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും.  

ന്യൂഡല്‍ഹി: ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കേണ്ട തീയതി വീണ്ടും നീട്ടിയേക്കും. 2020-21 സാമ്ബത്തിക വര്‍ഷത്തിലേക്കുള്ള ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്​റ്റംബര്‍ 30 ആണ്​.ജൂലൈ 31നായിരുന്നു ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കേണ്ടയിരുന്ന അവസാന തീയതി. പിന്നീട്​ ഇത്​ സെപ്​റ്റംബര്‍ 30ലേക്ക്​ നീട്ടുകയായിരുന്നു.ആദായ നികുതി വെബ്​സൈറ്റിലെ തകരാര്‍ മൂലം നിരവധി പേര്‍ക്ക്​ കൃത്യസമയത്ത്​ റി​േട്ടണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ തീയതി വീണ്ടും നീട്ടാനുള്ള ചര്‍ച്ച ധനകാര്യമന്ത്രാലയത്തില്‍ ആരംഭിച്ചത്​.പ്രമുഖ ഐ.ടി കമ്ബനിയായ ഇന്‍ഫോസിസാണ്​ ആദായ നികുതി പോര്‍ട്ടല്‍ തയാറാക്കിയത്​. എന്നാല്‍, പോര്‍ട്ടലില്‍ വ്യാപകമായ തകരാറുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ ധനകാര്യമന്ത്രാലയം നിരവധി തവണ ഇടപ്പെട്ടുവെങ്കിലും പ്രശ്​നപരിഹാരമായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധ​െപട്ട്​ ഇന്‍ഫോസിസിന്​ ധനകാര്യമന്ത്രാലയം അന്ത്യശാസനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team