ഈ വർഷത്തെ 3 മികച്ച റിട്ടയേർമെന്റ് മ്യുച്ചൽ ഫണ്ടുകൾ!  

റിട്ടയര്‍മെന്റ് സമ്ബാദ്യത്തിനായി ആശ്രയിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപോപാധികളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍.ഓഹരികള്‍, ഡെബ്റ്റ് സ്‌റ്റോക്കുകള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍ തുടങ്ങിയവയിലെ നിക്ഷേപത്തിലൂടെ വളരെ മികച്ച ആദായം തന്നെ അവ നിക്ഷേപകരുടെ കൈകളിലെത്തിക്കുന്നു. ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിവരുന്നത്.

സാമ്ബത്തീക സുരക്ഷിതത്വം ഉറപ്പാക്കുവാന്‍

അതിനാല്‍ തന്നെ റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തില്‍ സാമ്ബത്തീക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഏറെ മികച്ച തെരഞ്ഞെടുപ്പാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഫിനാന്‍ഷ്യല്‍ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്ക്കരിക്കുവാനും അതേ സമയം റിസ്‌ക് സാധ്യതകള്‍ കുറയ്ക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.

റിട്ടയര്‍മെന്റ് നിക്ഷേപ ലക്ഷ്യങ്ങള്‍

നിക്ഷേപകര്‍ക്ക് അവരുടെ റിട്ടയര്‍മെന്റ് ചിട്ടയോടുകൂടി ആസൂത്രണം ചെയ്യുന്നതിനായി ഒരു പ്രത്യേക വിഭാഗമായാണ് സെബി ഇവയെ തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ റിട്ടയര്‍മെന്റ് കാലം വരെയോ എന്നതാണ് ഇത്തരം റിട്ടയര്‍മെന്റ് പ്ലാനുകളുടെ മുന്‍നിശ്ചയിക്കപ്പെട്ട കാലാവധി. ദീര്‍ഘ കാല നിക്ഷേപത്തിലൂടെ റിട്ടയര്‍മെന്റ് നിക്ഷേപ ലക്ഷ്യങ്ങളില്‍ ഇതിലൂടെ സഫലീകരിക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ഇത്തരം റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില മികച്ച സ്‌കീമുകളാണ് ഇനി നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുവാന്‍ പോകുന്നത്. റിട്ടയര്‍മെന്റ് ലക്ഷ്യമിട്ട് ഈ വര്‍ഷം നിക്ഷേപം ആരംഭിക്കുവാന്‍ അനുയോജ്യമായ ചില മ്യൂച്വല്‍ ഫണ്ടുകള്‍ ഇവയാണ്.

എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഇക്വിറ്റി പ്ലാന്‍

എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഇക്വിറ്റി പ്ലാന്‍ ഡയറക്‌ട് ഗ്രോത്തിന്റെ എയുഎം (അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്) 1,777 കോടിയാണ്. വിഭാഗത്തിലെ മീഡിയം സൈസ്ഡ് ഫണ്ടാണിത്. 0.98 ശതമാനമാണ് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ. മറ്റ് മിക്ക മള്‍ട്ടി ക്യാപ് ഫണ്ടുകളും ഈടാക്കുന്ന എക്‌സ്‌പെന്‍സ് റേഷ്യോയേക്കാള്‍ ഉയര്‍ന്നതാണിത്. എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഇക്വിറ്റി പ്ലാന്‍ ഡയറക്‌ട് ഗ്രോത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ആദായം 60.08 ശതമാനമായിരുന്നു. ആരംഭകാലം മുതല്‍ക്ക് ശരാശരി 21.44 ശതമാനത്തിന്റെ ആദായം ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കി വരുന്നുണ്ട്.

ഫണ്ടിന്റെ മുന്‍നിര ഹോള്‍ഡിംഗുകള്‍

ഫിനാന്‍ഷ്യല്‍, ടെക്‌നോളജി, കെമിക്കല്‍സ്, എഞ്ചിനീയറിംഗ്, സര്‍വീസ് മേഖലകളിലാണ് ഫണ്ടിന്റെ ഭൂരിഭാഗം ആസ്തികളും വിഭജിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം മറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഫിനാന്‍ഷ്യല്‍, ടെക്‌നോളജി മേഖലകളില്‍ താരതമ്യേന കുറവുമാണ്.എച്ച്‌ഡിഎഫസി ബാങ്ക് ലി., ഐസിഐസിഐ ബാങ്ക് ലി., ഇന്‍ഫോസിസ് ലി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലി., ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലി. എന്നിവയാണ് ഫണ്ടിന്റെ മുന്‍നിര ഹോള്‍ഡിംഗുകള്‍.

5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ്

സ്ഥിരമായ ആദായം ലഭിക്കുന്നതിനായി പ്രതിമാസം 10.000 രൂപയുടെ എസ്‌ഐപിയുമായി നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 10,000 രൂപയുടെ നിക്ഷേപം 5 വര്‍ഷം പിന്നിടുമ്ബോള്‍ 22,297 രൂപയായി വര്‍ധിക്കും. അതായത് ഏകദേശം 12,297 രൂപയുടെ നേട്ടം. ഈ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട് എന്നതും ഓര്‍ക്കേണ്ടതാണ്.

എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഹൈബ്രിഡ് ഇക്വിറ്റി പ്ലാന്‍

എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഹൈബ്രിഡ് ഇക്വിറ്റി പ്ലാന്‍ ഡയറക്‌ട് ഗ്രോത്തിന് അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 684 കോടിയാണ്. വിഭാഗത്തിലെ മീഡിയം സൈസ്ഡ് ഫണ്ടാണിത്. ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ 1.28 ശതമാനമാണ്. മുന്നിട്ടു നില്‍ക്കുന്ന മിക്ക ഹൈബ്രിഡ് ഫണ്ടുകളും ഈടാക്കുന്ന എക്‌സപെന്‍സ് റേഷ്യോയേക്കാള്‍ ഉയര്‍ന്നതാണിത്. നിലവില്‍ ഫണ്ടിന്റ് സ്റ്റോക്ക് വിന്യാസം 66.08 ശതമാനവും, ഡെബ്റ്റ് വിന്യാസം 15.85 ശതമാനവുമാണ്.

പ്രതിവര്‍ഷം ശരാശി 19.13 ശതമാനത്തിന്റെ ആദായം

ഒരു വര്‍ഷത്തില്‍ എച്ച്‌ഡിഎഫ്‌സി റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് – ഹൈബ്രിഡ് ഇക്വിറ്റി പ്ലാന്‍ ഡയറക്‌ട് ഗ്രോത്തില്‍ നിന്നും ലഭിക്കുന്ന ആദായം 42.98 ശതമാനമാണ്. തുടക്കകാലം മുതല്‍ക്ക് പ്രതിവര്‍ഷം ശരാശി 19.13 ശതമാനത്തിന്റെ ആദായം സ്‌കീം നിക്ഷേപകര്‍ക്ക് നല്‍കുന്നു. ഫണ്ടിന്റെ ഡെബ്റ്റ് വിഭാഗത്തിന് കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് ആണുള്ളത്.

മുന്‍നിര ഹോള്‍ഡിംഗുകള്‍

എച്ച്‌ഡിഎഫ്‌സി ബാങ്ക് ലി., ഐസിഐസിഐ ബാങ്ക് ലി., ഇന്‍ഫോസിസ് ലി., പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലി., റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലി. എന്നിവയാണ് ഫണ്ടിന്റെ അഞ്ച് മുന്‍നിര ഹോള്‍ഡിംഗുകള്‍. 10,000 രൂപ വീതമുള്ള 3 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപം 5.16 ലക്ഷം രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കുക. 1.56 ലക്ഷമായിരിക്കും നിക്ഷേപത്തില്‍ നിന്നുള്ള ലാഭം.

ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്രോഗ്രസ്സീവ് പ്ലാന്‍

ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്രോഗ്രസ്സീവ് പ്ലാന്‍ ഡയറക്‌ട് ഗ്രോത്ത് അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 1,127 കോടിയാണ്. 0.68 ശതമാനമാണ് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ. മറ്റ് മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ ഈടാക്കുന്ന എക്‌സ്‌പെന്‍സ് റേഷ്യോയേക്കാള്‍ കുറവാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്രോഗ്രസ്സീവ് പ്ലാന്‍ ഡയറക്‌ട് ഗ്രോത്തിന്റെ ആദായം 39.79 ശതമാനമായിരുന്നു. തുടക്കകാലം മുതല്‍ പ്രതിവര്‍ഷം ശരാശരി 17.02 ശതമാനം ആദായമാണ് സ്‌കിം നല്‍കി വരുന്നത്. ഓരോ രണ്ട് വര്‍ഷത്തിലും സ്‌കീമില്‍ നിക്ഷേപിക്കുന്ന തുക നാലിരട്ടിയായാണ് വളരുന്നത്.

മുന്‍നിര ഹോള്‍ഡിംഗുകള്‍

ഫിനാന്‍ഷ്യല്‍, ടെക്‌നോളജി, എനര്‍ജി, സര്‍വീസസ്, എഫഎംസിജി എന്നിവയാണ് ഫണ്ടിന്റെ ഹോള്‍ഡിംഗുകളില്‍ വലിയ അളവും കൈയ്യാളുന്നത്. ഐസിഐസിഐ ബാങ്ക് ലി., റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലി. ഇന്‍ഫോസിസ് ലി., ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലി., എച്ച്‌ഡിഎഫ്‌സി ബാങ്ക് ലി., എന്നിവയാണ് ഫണ്ടിന്റെ അഞ്ച് മുന്‍നിര ഹോള്‍ഡിംഗുകള്‍. 10,000 രൂപ വീതമുള്ള 5 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപം 9.35 ലക്ഷം രൂപയാണ് നിക്ഷേപകര്‍ക്ക് നേടിത്തരിക. 3.35 ലക്ഷമായിരിക്കും ലാഭം.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team