രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ ഉയര്‍ത്തുവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.  

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ ഉയര്‍ത്തുവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.uജീവനക്കാരന്‍ അവസാനം വാങ്ങിയിട്ടുള്ള അടിസ്ഥാന ശമ്ബളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ തുക ഏകീകരിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇതോടൊപ്പം ബാങ്ക് ജീവനക്കാരുടെ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്.) യിലേക്കുള്ള ബാങ്കുകളുടെ വിഹിതം പത്ത് ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചു.

ബാങ്ക് ജീവനക്കാരുടെ സേവന വേതന ചര്‍ച്ചകള്‍ സംബന്ധിച്ച്‌ നവംബറില്‍ നടന്ന ത്രികക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നല്‍കിയ നിര്‍ദേശങ്ങളാണ് ധനമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ പരിധി പരമാവധി 9,284 രൂപ എന്ന നിബന്ധനയും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ 30,000 രൂപ മുതല്‍ 35,000 രൂപ വരെയാകുമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ദേബശീഷ് പാണ്ഡ അറിയിച്ചു.

സര്‍വീസില്‍ നിന്നും വിരമിച്ചതിന് ശേഷം മരണപ്പെടുന്ന വ്യക്തികളുടേയും, പെന്‍ഷന് അര്‍ഹത നേടിയതിന് ശേഷം സര്‍വീസ് കാലത്തു തന്നെ മരണം സംഭവിക്കുന്നവരുടേയും കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തീക സഹായമാണ് കുടുംബ പെന്‍ഷന്‍. നിലവില്‍ പല സ്ലാബുകളായിട്ടാണ് പെന്‍ഷന്‍ തുക നിശ്ചയിച്ച്‌ വിതരണം ചെയ്തു വരുന്നത്. ഉയര്‍ന്ന റാങ്കില്‍ സേവം പൂര്‍ത്തീകരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് പോലും ലഭിച്ചിരുന്ന പരമാവധി പെന്‍ഷന്‍ തുക 9,284 രൂപയായിരുന്നു.

പൊതുമേഖലാ ബാങ്കുകളുടെ സേവനങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുവാനും സ്മാര്‍ട്ട് ബാങ്കിങ് മികവുറ്റ രീതിയില്‍ നടപ്പിലാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘ഈസി 4.0’ (എന്‍ഹാന്‍സ്ഡ് ആക്‌സസ് ആന്‍ഡ് സര്‍വീസ് എക്‌സലന്‍സ്) നയം മുംബൈയില്‍ പുറത്തിറക്കിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കുടുംബ പെന്‍ഷനിലെ ഈ വര്‍ധനവ് സംബന്ധിച്ചും പ്രഖ്യാപനം നടത്തിയത്.

പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ബാങ്കുകളുടെ പ്രതിവര്‍ഷ സാമ്ബത്തീക പ്രകടനവും യോഗത്തില്‍ വിലയിരുത്തി.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡിഷ എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ രൂപവത്കരിക്കാന്‍ മന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചു. ഇതോടൊപ്പം വായ്പാ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പദ്ധതികളൊരുക്കണം
ബാങ്കുകളുടെ നേതൃത്വത്തിലുള്ള ആസ്തി പുനര്‍നിര്‍മാണ കമ്ബനിയായ എന്‍.എ.ആര്‍.സി.എലിന് ലൈസന്‍സ് ലഭിക്കാനായി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചുവര്‍ഷം നഷ്ടം വരുത്തിക്കൊണ്ടിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ഇത്തവണ 31,817 കോടി രൂപ ലാഭമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നാഷണല്‍ അസറ്റ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പ്രോഗ്രാമിന് വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കും മന്ത്രി മറുപടി നല്‍കി. 2008ല്‍ ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മോണിറ്റൈസ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് വേണ്ടി തയ്യാറാക്കിയ മോണിറ്റൈസേഷന്‍ പ്ലാന്‍ രാഹുല്‍ ഗാന്ധി തകര്‍ക്കാതിരുന്നത് എന്ന് നിര്‍മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

എല്ലാ ബാങ്കുകള്‍ക്കും എക്സ്പോര്‍ട്ട് പ്രമോഷന്‍ ഏജന്‍സികളുമായും ഇന്‍ഡസ്ട്രി, കൊമേഴ്സ് ബോഡികളുമായും സമ്ബര്‍ക്കം പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എക്സ്പോട്ടേഴ്സിന്റെ ആവശ്യങ്ങള്‍ യാഥാസമയം അഭിമുഖീകരിക്കുവാന്‍ അതിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിര്‍മല സീതാരാമാന്‍ നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്ലൈന്‍ അഥവാ ദേശീയ ധനസമ്ബാദന പദ്ധതി അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം നല്‍കിക്കൊണ്ട് 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേക്കാകും ആസ്തികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരികെ സര്‍ക്കാറിന് നല്‍കുകയും ചെയ്യണം. ഈ വര്‍ഷം 88,000 കോടി രൂപ കണ്ടെത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team