ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോൾ ശ്രെദ്ധിക്കാം ഈ കാര്യങ്ങൾ!  

ഓരോ വര്‍ഷത്തിലെയും ഏറ്റവും സുപ്രധാനമായ സാമ്പത്തീക കാര്യങ്ങളിലൊന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്.സാധരണ ഗതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂലൈ 31 ആണെങ്കിലും 2020-21 സാമ്പത്തീ
ഓരോ വര്‍ഷത്തിലെയും ഏറ്റവും സുപ്രധാനമായ സാമ്പത്തീക കാര്യങ്ങളിലൊന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്. സാധരണ ഗതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂലൈ 31 ആണെങ്കിലും 2020-21 സാമ്പത്തീ

ഓരോ വര്‍ഷത്തിലെയും ഏറ്റവും സുപ്രധാനമായ സാമ്പത്തീക കാര്യങ്ങളിലൊന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്. സാധരണ ഗതിയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതി ജൂലൈ 31 ആണെങ്കിലും 2020-21 സാമ്പത്തീക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രയാസങ്ങള്‍ പരിഗണിച്ചാണ് ഈ അധിക സമയം നികുതിദായകര്‍ക്ക് നല്‍കിയിരിക്കുന്നത്.


ആദായ നികുതി റിട്ടേണ്‍

മിക്കപ്പോഴും എല്ലാ വര്‍ഷങ്ങളിലും തന്നെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനായി ഇഷ്യൂ ചെയ്യുന്ന ഫോമുകളിലും, ഐടിആര്‍ ഫയലിംഗ് പ്രക്രിയകളിലും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാ നികുതിദായകരും അതാത് സമയത്ത് ഇത്തരം മാറ്റങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവും ബോധ്യവമുള്ളവരായിരിക്കണം.


നേരത്തേ ഫയലിംഗ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാം

ഇനി 2020 -21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ക്ക് മുന്നില്‍ ശേഷിക്കുന്നത് ചുരുക്കം ആഴ്ചകള്‍ മാത്രമാണ്. അവസാന നിമിഷത്തേക്ക് മാറ്റി വയ്ക്കാതെ കഴിയുന്നതും നേരത്തേ തന്നെ ഫയലിംഗ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാനാണ് നികുതിദായകരോട് വിദഗ്ധര്‍ എപ്പോഴും നിര്‍ദേശിക്കുന്നത്. അവസാന നിമിഷത്തെ ഓട്ടപ്പാച്ചിലിലും വെപ്രാളത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള പിഴവുകള്‍ ഇതിലൂടെ ഒഴിവാക്കാം.

ഇ ഫയലിംഗ് പോര്‍ട്ടല്‍

ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനായി ആദായ നികുതി വകുപ്പ് ജൂലൈ മാസത്തില്‍ www.incometax.gov.in എന്ന പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏതായാലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി അവസാനിക്കുവാന്‍ ഇനി ആഴ്ചകള്‍ മാത്രം മുന്നില്‍ നില്‍ക്കേ, നികുതി ദായകര്‍ ഓര്‍ക്കേണ്ടുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് ഇനി നോക്കാം.


നികുതി റിട്ടേണ്‍ പ്രീഫയലിംഗ്

2021 സാമ്പത്തീക വര്‍ഷത്തെ നികുതി റിട്ടേണ്‍ പ്രീഫയലിംഗിനായി JSON എന്ന പുതിയ സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആദായ നികുതി റിട്ടേണ്‍ ഫോറങ്ങളില്‍ ഐടിആര്‍ 1,2,4 എന്നിവ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ഫോറങ്ങള്‍ ഈ ഫയിലിംഗ് പോര്‍ട്ടലില്‍ നിന്നും ഇംപോര്‍ട്ട് ചെയ്‌തെടുത്ത് വിവരങ്ങള്‍ നേരത്തേ പൂരിപ്പിച്ചു വയ്ക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍, ശമ്പള വരുമാനം, ഡിവിഡന്റ് വരുമാനം, പലിശ വരുമാനം, മൂലധന നേട്ടം, ഫോറം 26AS ല്‍ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും എന്നീ വിവരങ്ങളാണ് മുന്‍കൂറായി പൂരിപ്പിക്കുവാന്‍ സാധിക്കുന്ന വിവരങ്ങള്‍.


ഫോറം നമ്പര്‍ 26AS

പ്രധാന വിവരങ്ങളെല്ലാം നേരത്തെ നല്‍കുന്നത് വഴി ഇത് ഐടിആര്‍ ഫയല്‍ ചെയ്യുന്നത് നികുതി ദായകര്‍ക്ക് കൂടുതല്‍ എളുപ്പമാക്കും. ഫോറത്തില്‍ പ്രീ ഫില്‍ഡ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലാത്ത വരുമാനമുണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ക്കുകയും വേണം. ഇനി നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട് എങ്കില്‍ കൃത്യമായ വിവരങ്ങള്‍ നിങ്ങളുടെ ഫോറം നമ്പര്‍ 26AS ല്‍ പ്രതിഫലിക്കുന്നതിനായി ടിഡിഎസ് റിട്ടേണ്‍സിലും മറ്റ് ഫയലിംഗുകളിലും ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനായി ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.


നികുതി ക്രമം

നിലവിലെ സാമ്പത്തീക വര്‍ഷം മുതല്‍ അനുകൂല്യം ലഭിക്കുന്ന പുതിയ നികുതി നയം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് പഴയ നികുതി ക്രമം പ്രകാരമാണോ, പുതിയ നികുതി ക്രമ പ്രകാരമാണോ വേണ്ടത് എന്ന് നികുതി ദായകര്‍ക്ക് തീരുമാനിക്കുവാന്‍ സാധിക്കും. പുതിയ നികുതി നയം പ്രകാരം, എല്ലാ നികുതി കിഴിവുകളും, ഇളവുകളും മറ്റ് ഒഴിവാക്കലുകളും വേണ്ടെന്ന് വയ്ക്കുകയാണെങ്കില്‍ നികുതി ദായകര്‍ ആനൂകൂല്യ നിരക്കില്‍ നികുതി നല്‍കിയാല്‍ മതിയാകും.

നിങ്ങള്‍ ശമ്പള വേതനക്കാരനായ ഒരു വ്യക്തിയാണെങ്കില്‍ പുതിയ നികുതി നയത്തിലേക്ക് മാറുന്നതിനായി നിങ്ങളുടെ തൊഴില്‍ ദാതാവുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഇതും ചെയ്യുവാന്‍ സാധിക്കും.


ഏത് നികുതി ക്രമം തെരഞ്ഞെടുക്കാം?

നികുതി ക്രമം ഏത് വേണമെന്ന് തെരഞ്ഞെടുക്കുന്നത് ബിസിനസ് സ്ഥാപന ഉടമകളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒറ്റത്തവണ മാത്രമേ ബിസിനസ് സംരഭകര്‍ക്ക് നികുതി ക്രമം തെരഞ്ഞെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു തവണ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നീടത് ഓരോ വര്‍ഷവും മാറ്റുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതേ സമയം, ശമ്പള വേതനത്തില്‍ നിന്നും, ആസ്തികളില്‍ നിന്നും ആദായമുള്ള ശമ്പള വേതനക്കാരായ നികുതി ദായകര്‍ക്ക് നികുതി ക്രമം ഓരോ വര്‍ഷവും മാറ്റാവുന്നതാണ്.

സഹജ് ഫോറം

പൊതുവേ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന നികുതി ഫോറമാണ് ഐടിആര്‍ 1 അഥവാ സഹജ് ഫോറം. 50 ലക്ഷം രൂപയ്ക്ക് താഴെ ശമ്പള വേതന, പെന്‍ഷന്‍ വരുമാനമുള്ള വ്യക്തികള്‍ക്ക് ഫയല്‍ ചെയ്യാവുന്നതാണിത്. ആ വ്യക്തി ഏതെങ്കിലും മ്പനിയുടെ ഡയറക്ടറോ, ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപമോ ഉണ്ടെങ്കില്‍ ഐടിആര്‍ 1 ഫയല്‍ ചെയ്യുവാന്‍ യോഗ്യനല്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഈ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team