രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.
ന്യൂഡല്‍ഹി;രാജ്യത്ത് കോവിഡ് വാക്സീനില്‍ പുതിയ പരീക്ഷണം നടത്താനൊരുങ്ങുന്നു.കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.ഒന്നിലധികം കോവിഡ് വകഭേദങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വിവിധ മരുന്ന് കമ്ബനികളുമായി ചേര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോക്ടെയില്‍ പരീക്ഷണം നടത്തുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 31222പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 19688രോഗികളും കേരളത്തിലാണ്. 290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 135 മരണങ്ങളും കേരളത്തിലാണ്.