സെപ്റ്റംബര്‍ 30ന് മുമ്ബ് പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സെബി.
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30ന് മുമ്ബ് നിക്ഷേപകര്‍ പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സെബി.ബുദ്ധിമുട്ടില്ലാതെ ഇടപാടുകള്‍ നടത്തുന്നതിന് ഇത് അത്യാവശ്യമാണെന്നാണ് സെബി അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും പ്രത്യക്ഷ നികുതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിന്‍റെ തീയതി പലതവണ നീട്ടി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 30ആണ് പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതേ തീയതി തന്നെ വെച്ചാണ് സെബിയും ഉത്തരവിറക്കിയിരിക്കുന്നത്.
സെബിയുടെ ഇടപാടുകള്‍ക്കുള്ള ആധികാരിക രേഖ പാന്‍കാര്‍ഡാണ്. സെപ്റ്റംബര്‍ 30ന് പാന്‍-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഓഹരി വിപണിയില്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്.