ഇന്ത്യയിലെ രണ്ട് കാര്‍ നിര്‍മാണശാലയും പൂട്ടാന്‍ ഫോര്‍ഡ്
ന്യൂഡല്‍ഹി > ഇന്ത്യയിലെ രണ്ട് കാര്‍ നിര്‍മാണശാലയും പൂട്ടാന്‍ ഫോര്‍ഡ് തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പ്രവര്‍ത്തന നഷ്ടം ചൂണ്ടിക്കാണിച്ചാണ് സാനന്ദ് (ഗുജറാത്ത്), ചെന്നൈ നിര്‍മാണശാലകള് പൂട്ടുന്നത്. 10 വര്‍ഷത്തില്‍ 200 കോടി ഡോളറിന്റെ നഷ്ടം ഇന്ത്യയിലുണ്ടായെന്ന് ഫോര്‍ഡ് കണക്കാക്കുന്നു.
സാനന്ദ് നിര്‍മാണശാല ഈ സാമ്ബത്തികവര്‍ഷം പൂട്ടും. ചെന്നൈയില്‍ അടുത്തവര്‍ഷവും. 4000 ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. 25 വര്‍ഷംമുമ്ബാണ് ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയത്. ജനറല്‍ മോട്ടോഴ്സ്, ഹാര്‍ലി ഡേവിഡ്സണ്‍ എന്നീ അമേരിക്കന്‍ കമ്ബനികളും ഇന്ത്യയിലെ നിര്‍മാണം അവസാനിപ്പിച്ചു.