ഡല്‍ഹി മെട്രോയുമായി നാല്​ വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കപരിഹാര കേസില്‍ റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ച്ചറിന്​ ജയം!  

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുമായി നാല്​ വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കപരിഹാര കേസില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ച്ചറിന്​ ജയം.സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചാണ്​ കേസില്‍ അനില്‍ അംബാനിക്ക്​ അനുകൂലമായ വിധി പുറപ്പെടുവിച്ചത്​. 46.6 ബില്യണ്‍ രൂപ മൂല്യമുള്ള കേസിലാണ്​ അംബാനിക്ക്​ വിജയം.

അംബാനിക്ക്​ നിര്‍ണായക വിജയം നല്‍കുന്നതാണ്​ സുപ്രീംകോടതി വിധി. വായ്​പകളുടെ പേരില്‍ അംബാനി ജപ്​തി നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ്​ സുപ്രീംകോടതിയില്‍ നിന്ന്​ റിലയന്‍സിന്​ അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്​. സുപ്രീംകോടതി വിധിക്ക്​ പിന്നാലെ റിലയന്‍സിന്‍റെ ഓഹരി വില അഞ്ച്​ ശതമാനം ഉയര്‍ന്നു.

കേസില്‍ നിന്ന്​ ലഭിക്കുന്ന പണം വായ്​പ ബാധ്യത തീര്‍ക്കാനായി ഉപയോഗിക്കുമെന്ന്​ റിലയന്‍സ്​ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2008ലാണ്​ റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ച്ചറും ഡല്‍ഹി മെട്രോയും തമ്മില്‍ കരാറുണ്ടാക്കുന്നത്​. രാജ്യത്തെ ആദ്യ സിറ്റി റെയില്‍ പ്രൊജക്​ട്​ 2038 വരെ നടത്താനായിരുന്നു കരാര്‍. എന്നാല്‍, തര്‍ക്കങ്ങളെ തുടര്‍ന്ന്​ എയര്‍പോര്‍ട്ട്​ മെട്രോ പ്രൊജക്​ടില്‍ നിന്നും റിലയന്‍സ്​ പിന്മാറി. തുടര്‍ന്ന്​ കരാര്‍ ലംഘനത്തിന്​ ഡല്‍ഹി മെട്രോക്ക്​ എതിരെ കേസ്​ നല്‍കുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team