മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച് SEHA.
അബുദാബി: മൊബൈല്‍ ആപ്പ്, രോഗികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി (SEHA).അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനിയുടെ എല്ലാ സേവനങ്ങളും, സംവിധാനങ്ങളും കൂടുതല്‍ എളുപ്പത്തിലും, തടസങ്ങളില്ലാതെയും ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
സേഹ സംവിധാനങ്ങളെ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയില്‍ യു എ ഇ പാസ് യൂസര്‍ നെയിം, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാന്‍ കഴിയും.
ഇതിനായി സേഹ സംവിധാനങ്ങളില്‍ പ്രത്യേക അക്കൗണ്ട് നിര്‍മ്മിക്കുന്നത് ഒഴിവാക്കാം. സേഹയുടെ ഇലക്ട്രോണിക് മെഡിക്കല്‍ രേഖകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള രോഗികള്‍, മുന്‍പ് സേഹയുടെ ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സാധുതയുള്ള യു എ ഇ പാസ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാമെന്നാണ് അദികൃതര്‍ വ്യക്തമാക്കുന്നത്.