റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി.
റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. റിയല്‍മി സി സീരിസിലെ ആദ്യ മോഡലാണ് പുതിയ റിയല്‍മി സി25വൈ.രണ്ട് സ്റ്റോറേജ് വേരിയന്റുകളും രണ്ട് കളര്‍ ഓപ്ഷനുകളിലുമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യന്‍ വിപണിയില്‍ 10,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ വിലയുണ്ട്. ഈ രണ്ട് മോഡലുകളും ഗ്ലേസിയര്‍ ബ്ലൂ, മെറ്റല്‍ ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 20 തിങ്കളാഴ്ച രാത്രി 12 മണി മുതലാണ് ഈ ഡിവൈസിന്റെ പ്രീ-ഓര്‍ഡറുകള്‍ ആരംഭിക്കുന്നത്. റിയല്‍മി.കോം, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി സെപ്റ്റംബര്‍ 27 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.
റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണില്‍ 6.5-ഇഞ്ച് എച്ച്‌ഡി+ (720×1,600 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്‌ട് റേഷിയോവും 420 നിറ്റ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്‌പ്ലെയാണ് ഇത്. 4 ജിബി LPDDR4x റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ട-കോര്‍ യൂണിസോക്ക് ടി610 എസ്‌ഒസിയാണ്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മി യുഐയില്‍ ആണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് നാനോ സിം കാര്‍ഡ് സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട്‌ഫോണില്‍ റിയല്‍മി നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായിട്ടാണ്. ഇതില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഉള്ളത്. f1.8 ലെന്‍സാണ് പ്രൈമറി സെന്‍സറിനൊപ്പം ഉള്ളത്. 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും f/2.4 ലെന്‍സും ഇതിനൊപ്പം ഉണ്ട്. മൂന്നാമത്തെ ക്യാമറ 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറാണ്. റിയര്‍ ക്യാമറ എഐ ബ്യൂട്ടി, എച്ച്‌ഡിആര്‍ മോഡ്, പനോരമിക് വ്യൂ, പോര്‍ട്രെയിറ്റ്, ടൈംലാപ്‌സ്, എക്‌സ്‌പേര്‍ട്ട്, പ്രീലോഡഡ് ഫില്‍ട്ടറുകള്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഡിവൈസില്‍ ഉള്ളത്. സ്മാര്‍ട്ട്‌ഫോണില്‍ എഫ്/2.0 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഈ സെല്‍ഫി ക്യാമറയില്‍ എഐ ബ്യൂട്ടി ഫീച്ചറും ഉണ്ട്.
128 ജിബി വരെ സ്റ്റോറേജാണ് റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരമ്ബോള്‍ അത് എക്‌സ്പാന്‍ഡ് ചെയ്യാനായി പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. 256 ജിബി വരെയാണ് ഈ കാര്‍ഡ് സ്ലോട്ടിലൂടെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുന്നത്. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4ജി എല്‍ടിഇ, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് വി5, ബിപിഎസ്/എ-ജിപിഎസ്, മൈക്രോ- യുഎസ്ബി, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
റിയല്‍മി സി25വൈ സ്മാര്‍ട്ട്‌ഫോണില്‍ ഓണ്‍ബോഡ് സെന്‍സറുകളായി ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും റിയല്‍മി നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. 200 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.