ഷവോമിയുടെ ഏറ്റവും പുതിയ ഷവോമി 11ടി സീരീസ് ഫോണുകളും ഷവോമി പാഡ് 5 ഉം പുറത്തിറങ്ങി.
ഷവോമിയുടെ ഏറ്റവും പുതിയ ഷവോമി 11ടി സീരീസ് ഫോണുകളും ഷവോമി പാഡ് 5 ഉം പുറത്തിറങ്ങി. പ്രീമിയം ഫോണുകള്‍ എംഐയില്‍ നിന്നും ഷവോമിയിലേക്ക് റീബ്രാന്ഡിങ് നടത്തിയതിനു ശേഷം പുറത്തിറങ്ങിയ ഫോണ്‍ ഷവോമി ലോഗോയിലാണ് വരുന്നത്.പുതിയ ഷവോമി 11ടി സീരീസ് ഫോണുകളുടെയും ടാബ്‌ലറ്റായ പാഡ് 5 ന്റെയും വിലയും സവിശേഷതകളും അറിയാം
Xiaomi 11T, 11T Pro and Xiaomi Pad 5: Prices – ഷവോമി 11ടി, 11ടി പ്രോ, ഷവോമി ടാബ് 5: വില
ഷവോമി 11ടിക്ക് 499 യൂറോ (ഏകദേശം 43,300 രൂപ) മുതലാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഷവോമി 11ടി പ്രോയുടെ വില 649 യുറോ (ഏകദേശം 56,400 രൂപ) ആണ്, 8ജിബി + 128ജിബി മോഡലിനാണ് ഈ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുമായി എത്തുന്ന പുതിയ ഷവോമി പാഡ് 5 ന് 349 യൂറോ (ഏകദേശം 30,300 രൂപ) വിലയുണ്ട്.
Xiaomi 11T specifications – ഷവോമി 11ടി സവിശേഷതകള്‍
ഷവോമി 11ടിയില്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് നല്‍കുന്ന 6.67 ഇഞ്ച് ഫ്ലാറ്റ് അമോഎല്‍ഇഡി ഡിസ്പ്ലേയാണ് വരുന്നത്. മീഡിയടെക് ഡിമെന്‍സിറ്റി 1200-അള്‍ട്രാ പ്രോസസ്സറിന്റെ കരുത്തില്‍ വരുന്ന ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 11ലാണ്. 108 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ക്യാമറ, എഫ്/2.4 ലെന്‍സിലുള്ള ടെലി മാക്രോ ക്യാമറ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലേത്. 8കെ വീഡിയോകള്‍ വരെ ഈ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനാകും. 16എംപിയാണ് മുന്‍ ക്യാമറ.
ഓഡിയോ സൂം എന്ന ഫീച്ചറിനായി ഫോണില്‍ മൂന്ന് മൈക്രോഫോണുകള്‍ ഉണ്ട്. ഇതുപയോഗിച്ച് വളരെ ദൂരെ നിന്ന് ശബ്‌ദം പകര്‍ത്താന്‍ കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു.
‘എംഐ’ ബ്രാന്‍ഡിങ്ങിന് വിട, ഇനിയെല്ലാം ‘ഷവോമി’
Xiaomi 11T Pro specifications – ഷവോമി 11ടി പ്രോ സവിശേഷതകള്‍
120 ഹെര്‍ട്സ് റിഫ്രഷ് നിരക്ക് നല്‍കുന്ന 6.67 ഇഞ്ച് ഫ്ലാറ്റ് 10-ബിറ്റ് അമോഎല്‍ഇഡി ട്രൂ-കളര്‍ ഡിസ്പ്ലേയോടെയാണ് പ്രോ പതിപ്പ് വരുന്നത്. ഷവോമിയുടെ അഡാപ്റ്റീവ് സിങ്ക് സാങ്കേതികവിദ്യയെയും ഇതിലുണ്ട്, ഓണ്‍-സ്ക്രീന്‍ ഉള്ളടക്കത്തിനനുസരിച്ച് റിഫ്രഷ് നിരക്ക് ചലനാത്മകമായി ക്രമീകരിക്കാന്‍ ഫോണിന് കഴിയുമെന്ന് ഷവോമി പറയുന്നു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ സംരക്ഷണവും ഫോണിന് ഉണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.
ഫോട്ടോഗ്രാഫിക്കായി 108 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ഷൂട്ടര്‍, ടെലിമാക്രോ ഷൂട്ടര്‍ എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് നല്കിയിരിക്കുന്നത്. 8കെ വരെയുള്ള വീഡിയോകള്‍ ഷൂട്ട് ചെയ്യാം. ഇതില്‍ എച്ഡിആര്‍10+, മുകളില്‍ സൂചിപ്പിച്ച ഓഡിയോ സൂം സവിശേഷത എന്നിവ വരുന്നുണ്ട്. മുന്നില്‍ 16 എംപിയുടെ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.
ഹര്‍മന്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. ഷവോമി 11ടി പ്രോയില്‍ ഡോള്‍ബി അറ്റ്മോസ്, ഡോള്‍ബി വിഷന്‍ എന്നിവയും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും വരുന്നു. 120വാട്ടിന്റെ ഷവോമി ഹൈപര്‍ച്ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംങ് പിന്തുണയുള്ള 5,000എംഎഎച് ബാറ്ററിയാണ് ഇതിലേത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ 17 മിനിറ്റ് മാത്രം മതിയെന്ന് ഷവോമി അവകാശപ്പെടുന്നു.
Xiaomi Pad 5 specifications – ഷവോമി പാഡ് 5 സവിശേഷതകള്‍
ഷവോമി പാഡ് 5 എന്ന് വിളിക്കുന്നു പുതിയ ടാബ്‌ലറ്റും പുറത്തിറക്കിയിട്ടുണ്ട്.ആന്‍ഡ്രോയിഡ് 11ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 120ഹേര്‍ട്സ് റിഫ്രഷ് നിരക്കും 16:10 റെസൊല്യൂഷനും വാഗ്ദാനം ചെയ്യുന്ന 11 ഇഞ്ച് ഡബ്ള്യുക്യൂഎച്ഡി+ ട്രൂടോണ്‍ ഡിസ്‌പ്ലേയാണ് ഇതിലേത്. ഡോള്‍ബി വിഷന്‍, എച്ഡിആര്‍10 എന്നിവ ഇത് പിന്തുണയ്ക്കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്.
33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 8,720എംഎഎച് ബാറ്ററിയാണ് ടാബിലേത്. ഷവോമി പാഡ് 5 ന് 10 മണിക്കൂര്‍ ഗെയിമിംഗ്, 16 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 5 ദിവസം മ്യൂസിക് പ്ലേബാക്ക് എന്നിവ നല്‍കാനാകുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇത് ഫെയ്സ് അണ്‍ലോക്ക് സവിശേഷതയെയും മള്‍ട്ടിടാസ്കിംഗിനായി സ്പ്ലിറ്റ് സ്ക്രീനിനെയും പിന്തുണയ്ക്കുന്നു.
എല്‍ഇഡി ഫ്ലാഷിനൊപ്പം സിംഗിള്‍ 13 എംപി ക്യാമറ സെന്‍സറാണ് ടാബ്‌ലെറ്റിന് പിന്നിലുള്ളത്. മുന്‍വശത്ത്, 1080പി റെക്കോര്‍ഡിംഗ് വരെ പിന്തുണയുള്ള 8എംപി സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള നാല് സ്പീക്കറുകളും ടാബ്‌ലെറ്റിലുണ്ട്.