ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏറ്റവും പുതിയ ജിമെയില്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിൾ!
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഏറ്റവും പുതിയ ജിമെയില്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍.
ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പ്രധാനപ്പെട്ട ഇ-മെയിലുകള്‍ ഏറ്റവും വേഗം കണ്ടെത്താനാകും.ഫ്രം, സെന്റ് ടു, തീയതി, അറ്റാച്ച്മെന്റ് തുടങ്ങിയ ഫില്‍ട്ടര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് മെയിലുകള്‍ പ്രത്യേകം കണ്ടെത്താനാവുക. ജിമെയില്‍ ആപ്ലിക്കേഷനുള്ള പുതിയ ഫീച്ചര്‍ ഘട്ടം ഘട്ടമായി പുറത്തിറക്കും.
പുതിയ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് കൂടുതല്‍ സൗകര്യപ്രദമായി ഇമെയിലുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ജിമെയില്‍ സെര്‍ച്ച് ബാറിന് കീഴില്‍ ഈ ഓപ്ഷനുകള്‍ കാണാം. അതിനാല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍ബോക്സില്‍ ഇമെയിലുകള്‍ തിരയുന്നതിനു മുമ്ബോ ശേഷമോ ഏതെങ്കിലും ഓപ്ഷനുകള്‍ ടാപ്പുചെയ്യാം. ഏറ്റവും പുതിയ ഫീച്ചര്‍ ലഭിക്കുന്നതിന്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ജിമെയില്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്ഡേറ്റ് ചെയ്യാം.