കുവൈറ്റില്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നിബന്ധനകള്‍ പുറപ്പെടുവിച്ചു :അടുത്ത വര്‍ഷം മുതല്‍ വര്‍ക്ക് പെര്‍മിറ്റ് ( ഇദ്ന്‍ അമല്‍ ) ഫീസ് വര്‍ദ്ധിപ്പിക്കും!
കുവൈറ്റില്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നിബന്ധനകള്‍ പുറപ്പെടുവിച്ച് അധികൃതര്‍ രംഗത്ത്.അടുത്ത വര്‍ഷം മുതല്‍ വര്‍ക്ക് പെര്‍മിറ്റ് ( ഇദ്ന്‍ അമല്‍ ) ഫീസ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭാ ജനറല്‍ സെക്രടറിയേറ്റ് മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിനു പുറമേ തൊഴില്‍ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണു ഈ തീരുമാനം കൈകൊണ്ടത്. അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ ഇത് നടപ്പിലാക്കുവാനാണു മാനവ ശേഷി സമിതിയോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെവിദേശ തൊഴിലാളികളുടെ വിസ ഫീസ് വര്‍ദ്ധിപ്പിക്കുക, വിസകച്ചവടം ഇല്ലാതാക്കുന്ന രീതിയില്‍ വര്‍ക്ക് പെര്‍മിറ്റ് സമ്ബ്രദായത്തില്‍ ഭേദഗതി ചെയ്യുക മുതലായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ മന്ത്രിസഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേഷിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
എന്നാല്‍ ഫീസ് വര്‍ദ്ധനവ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനു പ്രതിവര്‍ഷം 10 ദിനാര്‍ ഫീസ് ആണ് ഈടാക്കുന്നത്. ആയതിനാല്‍ തന്നെ വേണ്ടത്ര പഠനം നടത്തിയായിരിക്കും പുതിയ തീരുമാനം ഉണ്ടാകുക എന്നാണ് ലഭ്യമാകുന്ന വിവരം.