സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ടിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ പെയിന്റിംഗ്, ഡിഗ്രിക്കാര്‍ക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.ഡിപ്ലോമക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. അഭിലഷണീയം എഡ്യൂക്കേഷണല്‍ ആര്‍ട്സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷന്‍ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്ബ്യൂട്ടര്‍ വൈദഗ്ദ്ധ്യം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്ബസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 22 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോണ്‍: 0471-2333790, 8547971483, വെബ്സൈറ്റ്: www.ksicl.org