ജെ.സി.ഐ. കാരശ്ശേരി കമൽപത്ര അവാർഡ് കോട്ടൺ സ്പോട് ഉടമ കെ.കെ. നബീലിന്!  

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കാരശ്ശേരി യുടെ ഈ വർഷത്തെ കമൽപത്ര അവാർഡിന് കോട്ടൺ സ്പോട് ഉടമ കെ.കെ. നബീൽ അർഹനായി!.

ബിസിനസ്‌ മേഖലയിൽ തിളങ്ങി നിൽക്കുന്ന മുക്കത്തെ പ്രമുഖ പുരുഷ വസ്ത്രലയമായ കോട്ടൺ സ്പോട് ന്റെയും ഫേമസ് ബേക്കറി ഔട്ലെറ്റിന്റെ 7 ഫ്രഞ്ചിസികളുടെയും ഉടമസ്തനായി മികച്ച വ്യാവസായി തിളങ്ങി നിൽക്കുന്ന ജെസിഐ കാരശ്ശേരിയുടെ സജീവ പ്രവർത്തകനും കൂടിയായ ജെസി നബീൽ കെ കെ യെ ബിസിനസ്സിലും ജെസിഐ പ്രവർത്തനങ്ങളിലും മികവ് തെളിയിക്കുന്നവർക്കായുള്ള ജെസിഐ ഇന്ത്യയുടെ പ്രമുഖ അവാർഡ് ആയ കമൽപത്ര നൽകിയാണ് ജെസിഐ കാരശ്ശേരി ആദരിച്ചത്‌.

ചടങ്ങിൽ മുഖ്യാഥിതിയായ 2014 ലെ ജെസിഐ വേൾഡ് പ്രസിഡണ്ട്‌ ഷൈൻ ടി ഭാസ്കരനിൽ നിന്നും അവാർഡ് ജേതാവ് നബീൽ കെ കെ കമാൽപത്ര അവാർഡ് ഏറ്റുവാങ്ങി. ജെസിഐ കാരശ്ശേരി പ്രസിഡന്റ്‌ അനസ് എടാരത്ത് അധ്യക്ഷനായ ചടങ്ങിൽ ജെസിഐ ഇന്ത്യ സോൺ 21 ന്റെ സോൺ പ്രസിഡന്റ്‌ രാകേഷ് മേനോൻ വിശിഷ്ഠാഥിതിയായി. ഷഫീഖ് വടക്കൻ, റിയാസ് കുങ്കഞ്ചേരി, നിയാസ് മുഹമ്മദ്‌, ഷുഹൈബ് പി കെ, റാഷിദ്‌ യു എന്നിവരും സംസാരിച്ചു.

ജെസിഐ കാരശ്ശേരി അംഗം എന്ന നിലയിൽ ഏറെ അഭിമാന നിമിഷമാണിതെന്നും എന്നിലെ യുവ സംരംഭകനെ കൂടുതൽ ഉത്തരവാദിത്വബോധമുള്ള പ്രവർത്തനങ്ങൾക്ക് ഇത് പ്രചോദിപ്പിക്കുകയും ചെയ്യുന്നെന്നും, ഈ അവാർഡ് തന്റെ ബിസിനസ്സിന് ഏറെ പ്രശസ്തി കൊണ്ടുവരുമെന്നും അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് കെ കെ നബീൽ പറഞ്ഞു. ഇത്തരം അവാർഡുകൾ പുതിയ സംരംഭകർക്കു ഏറെ ഊർജ്ജം നൽകുന്നതും കൂടുതൽ മികച്ച പ്രവർത്തങ്ങൾ പുറത്തെടുക്കാൻ കെൽപ്പ് നൽകുന്നതുമാണെന്നും അവാർഡ് ജേതാവ് കൂട്ടിച്ചേർത്തു.

25 വർഷത്തെ പാരമ്പര്യമുള്ള കോട്ടൻ സ്പോട്ൽ നിന്നും 15 വർഷത്തോളമുള്ള പ്രവർത്തന പരിചയവും പിതാവിൽനിന്നും നേരിട്ടുള്ള ശിക്ഷണവും നിരന്തരം പ്രയത്നിച്ച് കഠിനാധ്വാനത്തിലൂടെയുമാണ് നബീൽ സ്ഥാപത്തെ വിജയിപ്പിച്ചെടുത്തത്‌.

ഇപ്പോള്‍ ബ്രാന്‍ഡ് ഇമേജ് വര്‍ദ്ധിപ്പിച്ചു സ്ഥാപനത്തിനെ കൂടുതൽ സ്വീകാര്യമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും, ഫേമസ് ബേക്കറി സ്ഥാപനം ഇല്ലാത്ത വ്യാപാര സാധ്യതകളുള്ള മേഖലകളിലേക്ക് ഇനിയും ഫ്രഞ്ചിസികൾ തുടങ്ങാനും ഡ്രൈഫിഷ് എന്ന പുത്തൻ വിപണന സാധ്യതകളിലേക്ക് കാലെടുത്തു വെക്കാനുമെല്ലാമുള്ള തയ്യാറെപ്പുകളിലാണ് അദ്ദേഹം.

ചെറുവാടി സ്വദേശി അബ്ദുൽ സലാം, അസ്മാബി എന്നിവരുടെ മകനാണ് നബീൽ കെ കെ. ഭാര്യ റിയ റഹ്മാൻ, മക്കള്‍ മുഹമ്മദ്‌ ഇലാൻ, ഇനായ, മെഹറിഷ് എന്നിവരാണ്.

മുക്കം മലയാരം ഗേറ്റിവേയിൽ ചേർന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team