ഉത്തരവാദിത്ത ടൂറിസത്തില്‍ പഠനം നടത്തി സി.കെ. ഷമീമിന് ഡോക്ടറേറ്റ് !
ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി പാഴൂര്‍ സ്വദേശിയും കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ റിസോഴ്‌സ് പേഴ്‌സണും യുവജനതാദള്‍ (എസ് ) സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ഷമീം ആണ് നാട്ടുകാര്‍ക്ക് അഭിമാനമായി ഡോക്ടറോറ്റ് നേടിയത്. കേരള ടൂറിസം വകുപ്പിന് തന്നെ സംഭാവനയായേക്കാവുന്ന ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നടക്കുന്ന ആദ്യത്തെ ഗവേഷണം കൂടിയാണ് ഇത്.
ഫുള്‍-ടൈം പി.എച്ച്.ഡിയായി കേരളത്തിലെ ഉള്‍നാടന്‍ മേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക; ഒരു വിലയിരുത്തല്‍ പഠനം എന്ന വിഷയമാണ് ഡോ.സി.കെ. ഷമീം തിരഞ്ഞെടുത്തത് എന്നത് തന്നെ ഏറെ ശ്രദ്ദേയമാണ്.
പത്രപ്രവര്‍ത്തന മേഖല ഏറെ ഇഷ്ട്ടപ്പെടുന്ന ഷമീം സ്വന്തമായി പ്രസ്സ് ലൈവ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താപ്രവര്‍ത്തനവും ഏഷ്യന്‍ഗ്രാഫ് എന്ന പത്രവും ഒപ്പം ഫ്‌ളൈ അറേബ്യ ട്രാവല്‍സ് & ടൂർസ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്.
മര്‍കസ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഡിഗ്രിയോടൊപ്പം ഇസ്ലാമിക് പ്രോപഗേഷന്‍ ഡിപ്ലോമയും, ശേഷം പി.ജിയും പൂര്‍ത്തീകരിച്ചു. ഇഗ്നോയുടെ പി.ജി.ജെ.എം.സി. ബിരുദവും ഒപ്പം കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ ഹിഷാമിയയില്‍ നിന്നും ഇസ്ലാമിക് സയന്‍സ് ആന്‍ഡ് തിയോളജിയില്‍ (ഹിഷാമി) ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും, ത്രിച്ചിയിലുള്ള ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട് ഷമീം. കൂടാതെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യം കൂടിയാണ് അദ്ദേഹം. പാഴൂര്‍ ചാലിക്കുഴി അബ്ദുറഹീം സി.കെ എന്നയാളുടെയും മറിയംബി എന്നവരുടെയും മകനാണ് സി.കെ. ഷമീം.
നിലവില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ഉത്തരവാദിത്വ ടൂറിസം മേഖലയില്‍ തന്നാലാവുന്ന വിധം പ്രവര്‍ത്തിക്കാനും തന്റെ ഗവേഷണ ഫലം ആവുന്നത്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സംസ്ഥാന ടൂറിസം മേഖലക്ക് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാനുമാണ് ഭാവി തീരുമാനങ്ങളെന്ന് അദ്ദേഹം ബൂം ടൈംസിനോട് പറഞ്ഞു.
ഗവേഷണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ തന്റെ ഉപ്പ അബ്ദുറഹീം സി.കെ, ഉമ്മ മറിയംബി, ബി. എഡ് വിദ്യാർത്തിയായ ഭാര്യ റാഷിദ, സഹോദരങ്ങള്‍, അധ്യാപകര്‍, ഒപ്പം ഗവേഷകരായും അടുത്ത സുഹൃത്തുക്കളുമായിരുന്ന റിയാസ് കുങ്കഞ്ചേരി, കെ.ടി ഷബീര്‍, മറ്റു സൃഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരോടെല്ലാം ഉള്ള കടപ്പാട് ഡോ.സി.കെ ഷമീം ഹിഷാമി ബൂം ടൈംസിനോട് പങ്കുവെച്ചു. വടകര ബ്റൈറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഹിദാഷ് അഹ്‌മദ് മകനാണ്.