ദ സൈൻ ഖുർആൻ അക്കാദമി’ പ്രതിഭകളെ ആദരിച്ചു
വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം .
മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസിയിൽ ദ സൈൻ ഖുർആൻ അക്കാദമി സംഘടിപ്പിച്ച ചടങ്ങ് എം സി സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ റോയൽ മജീദ് ഉപഹാരങ്ങൾ കൈമാറി.

ബ്രാൻഡിംഗിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ഡോ. റിയാസ് കുങ്കഞ്ചേരി, നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഡോ.ഹന, ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ഡോ. എ അബൂബക്കർ , പി ഉസ്മാൻ ബാലസാഹിത്യ അവാർഡ് ജേതാവ് എസ് കമറുദ്ദീൻ എന്നിവരെയാണ് ആദരിച്ചത്.

ഇ ഹസ്ബുല്ല സ്വാഗതവും കമർ സമാൻ നന്ദിയും പറഞ്ഞു. യൂസുഫ്, സിദ്ദീഖ്, കെ ടി ഹർഷദ്, ഉമ്മർ കക്കാട്, വി പി ശമീർ , ബഷീർ പാലത്ത് എന്നിവർ നേതൃത്വം നൽകി.