മഴവില്ലഴകായി സണ്‍ ഹാലോ! ഡെറാഡൂണില്‍, അപൂര്‍വ പ്രതിഭാസം, എന്താണ് സണ്‍ ഹാലോ!!
ഡെറാഡൂണ്‍: ആദ്യം ഡെറാഡൂണ്‍കാര്‍ ഞെട്ടി, പിന്നീട് ലോകം മുഴുവന്‍ ഞെട്ടി. ആകാശത്തെ ഒരു അപൂര്‍വ പ്രതിഭാസമാണ് ഡെറാഡൂണില്‍ തെളിഞ്ഞ് കണ്ടത്. മഴവില്‍ നിറത്തിലുള്ള സണ്‍ ഹാലോ എന്നറിയപ്പെടുന്ന ആകാശ വിസ്മയമാണ് ഇത്. അധികം ആര്‍ക്കും അറിയാത്തൊരു പ്രതിഭാസമാണിത്. വല്ലപ്പോഴും മാത്രം കാണപ്പെടുന്നതാണ് സണ്‍ ഹാലോ.
ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം, ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍; മറുപടി ഇങ്ങനെ
22 ഡിഗ്രി ഹാലോ എന്നിങ്ങനെയും ഇത് അറിയപ്പെടാറുണ്ട്. സൂര്യനെയും ചന്ദ്രനെയും വലംവെച്ച് നില്‍ക്കുന്ന മഴവില്ല് പോലെയാണ് ഇത് ആകാശത്ത് കാണപ്പെടുക. ഇത്തരമൊരു കാര്യം ആകാശത്ത് കാണപ്പെടാന്‍ കാരണമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതിന്റെ
സൂര്യന് ചുറ്റും മഴവില്‍ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് സണ്‍ ഹാലോ. അന്തരീക്ഷത്തിലുള്ള ഐസ് ക്രിസ്റ്റലുമായി സൂര്യപ്രകാശം കൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന ഒപ്ടിക്കല്‍ പ്രതിഭാസമാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈര്‍പ്പത്തിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏകദേശം 20000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാവുക. അതാണ് ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സംഭവം വൈറലായിരിക്കുകയാണ്. കാലാവസ്ഥാപ്രേമികള്‍ക്ക് ഇതൊരു മനോഹര കാഴ്ച്ചയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നേരത്തെ ബെംഗളൂരുവിലും ഈ പ്രതിഭാസമുണ്ടായിരുന്നു. ഒരു വളയത്തിന്റെ രൂപത്തിലാണ് ഈ പ്രതിഭാസം കാണപ്പെടുക. ചന്ദ്രന്റെ സൂര്യന്റെയും 22 ഡിഗ്രി ചുറ്റളവിലാണ് ഇവ കാണപ്പെടുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒന്ന് നോക്കിയാല്‍ തന്നെ മനോഹരമായിരിക്കും ഇവ
വൃത്താകൃതിയിലുള്ള ഹാലോകള്‍ സിറസ് മേഘങ്ങള്‍ വഴിയാണ് ഉണ്ടാവുന്നത്. വളരെ നേര്‍ത്ത മേഘങ്ങളാണിത്. അതായത് മുടിയിഴ പോലുണ്ടാവും. അതിലൂടെയാണ് ഈ ഹാലോകള്‍ രൂപം കൊള്ളുന്നത്. പ്രകാശം പ്രതിഫലിക്കുകയും, ഐസ് ക്രിസ്റ്റലില്‍ അപവര്‍ത്തനം ഉണ്ടാവുകയും ചെയ്യും. അത് വിവിധ നിറങ്ങളായി മാറും. ഇത് പ്രിസമുകളെ പോലെയും കണ്ണാടികളെ പോലെയുമാണ് കാണപ്പെടുക. ചില പ്രത്യേക മേഖലകളിലേക്ക് പ്രകാശത്തെ ഇത് കടത്തി വിടും. കാലാവസ്ഥാ നിരീക്ഷണം സാധ്യമാകുന്നതിന് മുമ്പ് എല്ലാവരും സണ്‍ഹാലോയെയായിരുന്നു അതിനായി ആശ്രയിച്ചിരുന്നത്.
4
സണ്‍ ഹാലോ പ്രത്യക്ഷപ്പെട്ടാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ മഴ പെയ്യുമെന്നായിരുന്നു മുമ്പുള്ള പ്രവചനം. സിറോസ്റ്റാറ്റസ് മേഘങ്ങള്‍ മുന്‍നിരയിലേക്ക് വരുന്നു എന്നാണ് ഇതുകൊണ്ട് കണക്കാക്കുന്നത്. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. മഴവില്ല് പോലെ തന്നെയായിരിക്കും ഇത് ആകാശത്തെ പ്രത്യക്ഷപ്പെടുക. ചില സമയങ്ങളില്‍ തൂവെള്ള നിറത്തിലും കാണപ്പെടാറുണ്ട്. കോടാനുകോടി ക്രിസ്റ്റലുകള്‍ ചേര്‍ന്നതാണിത്. ഇത് പ്രകാശത്തെ അപവര്‍ത്തനം ചെയ്താണ് നിങ്ങളിലേക്ക് കടത്തിവിടുക. അത് മനോഹര കാഴ്ച്ചയായി നിങ്ങള്‍ക്ക് അനുഭവപ്പെടും.
5
സൂര്യന് ചുറ്റും ഇത്തരത്തില്‍ പ്രകാശ വളയം രൂപപ്പെടുമ്പോള്‍ സണ്‍ഹാലോ എന്നും ചന്ദ്രന് ചുറ്റും രൂപപ്പെടുമ്പോള്‍ ഈ പ്രതിഭാസത്തെ മൂണ്‍ റിംഗ് അഥവാ വിന്റര്‍ റിംഗ് എന്നും വിശേഷിപ്പിക്കുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമോ മിനുട്ടുകള്‍ മാത്രമോ ആണ് ഇവ ആകാശത്ത് പ്രത്യക്ഷപ്പെടുക. പക്ഷേ ബെംഗളൂരുവില്‍ കണ്ടത് ഒരു മണിക്കൂറോളം നീണ്ടുനിന്നുവെന്നായിരുന്നു കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞത്. സണ്‍-മൂണ്‍ ഹാലോ സ്ഥിരം കാണപ്പെടുന്നതല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു