ആകർഷകമായ ആദായവും സ്ഥിര വരുമാനവുമായി പവർ എസ്ഐപി
ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ മ്യൂച്ചൽ ഫണ്ട് സ്കീം അവതരിപ്പിച്ചു. ‘പവർ എസ്ഐപി’ എന്ന പേരിലാണ് പുതിയ നിക്ഷേപ പദ്ധതി വിപണിയിൽ എത്തിച്ചിരിക്കുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനും (SIP) സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനും (SWP) ഒത്തുചേർക്കുന്ന മ്യൂച്ചൽ ഫണ്ട് സ്കീമാണിത്.
പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.പവർ എസ്ഐപിയിൽ രണ്ട് മാർഗങ്ങൾ ലഭ്യമാണ്. ഓപ്ഷൻ ഒന്നിൽ, ഒരേ സ്കീമിന് കീഴിൽ എസ്ഐപിയും എസ്ഡബ്യൂപിയും രജിസ്റ്റർ ചെയ്യുന്നു. ഓപ്ഷൻ രണ്ടിൽ, എസ്ഐപിയും എസ്ഡബ്യൂപിയും യോഗ്യതയുള്ള വ്യത്യസ്ത സ്കീമുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യുക. കമ്പനി നൽകുന്ന വിശദീകരണം അനുസരിച്ച്, ഒന്നാമത്തെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് നടപടികൾ ലഘൂകരിച്ച് നൽകുന്നതാണ്.ഇതിൽ എസ്ഐപിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞാൽ, അതുവരെ പവർ എസ്ഐപി പദ്ധതിയിലൂടെ സ്വായത്തമാക്കിയ യൂണിറ്റുകൾ എസ്ഡബ്ല്യൂപി സ്കീമിലേക്ക് മാറ്റപ്പെടും. അതേസമയം രണ്ടാമത്തെ ഓപ്ഷനിൽ നടപടിക്രമങ്ങൾ അൽപം കൂടിയുണ്ടാകും. അതേസമയം പവർ എസ്ഐപിയിൽ നാല് വ്യത്യസ്ത തരത്തിലുള്ള ഘട്ടങ്ങളിലൂടെയാണ് എസ്ഐപിയിൽ നിന്നും എസ്ഡബ്ല്യൂപിയിലേക്കുള്ള കൈമാറ്റം നടക്കുന്നത്.
ഒന്നാം ഘട്ടം: യോഗ്യതയുള്ള സ്കീമുകളിൽ നിക്ഷേപകൻ എസ്ഐപി രജിസ്റ്റർ ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട 8 മുതൽ 30 വർഷം വരെയുള്ള കാലയളവിലേക്ക് നിക്ഷേപിക്കാം. പ്രതിമാസ തവണയിലാണ് എസ്ഐപി അനുവദിച്ചിട്ടുള്ളത്.