മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു സംസ്ഥാനത്ത് ഇന്ന് പൊതു അവധി  

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.രണ്ട് തവണ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിലവിൽ പുതുപ്പള്ളി എംഎൽഎയാണ്.2004-06, 2011-16 കാലഘട്ടങ്ങളിലാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി പ്രവർത്തിച്ചത്.

ഭാര്യമറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.ക്യാൻസർ രോഗബാധയെത്തുടർന്ന് കഴിഞ്ഞ ഏതാനാം നാളുകളായി ബെംഗളൂരുവിൽ താമസിച്ച് ചികിത്സതേടുകയായിരുന്നു. ബെംഗളൂരുവിലെ കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ വിശ്രമത്തിലായിരുന്നു ഉമ്മൻചാണ്ടി. ഇന്നലെ രാത്രിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുർച്ചെയോടെ മരണം സ്ഥിരീകരിച്ചു.കേരള നിയമസഭയിൽ 50 വർഷം പിന്നിട്ട് സാമാജികനാണ് ഉമ്മൻചാണ്ടി. മുഴുവൻ സമയം ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച അപൂർവും ചില നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team