ഇനി യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കില്ല… ഇങ്ങനെ ചെയ്ത് നോക്കൂ, ഫലമുറപ്പ്  

യാത്ര ചെയ്യുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നവര്‍ വിരളമല്ല. ഇക്കാരണം കൊണ്ട് തന്നെ ദൂരയാത്ര പോകാന്‍ മടിക്കുന്നവരാണ് പലരും. ട്രാവല്‍ സിക്ക്‌നസ് അല്ലെങ്കില്‍ മോഷന്‍ സിക്ക്‌നസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കണ്ണുകള്‍ക്കും ചെവികള്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെടുന്ന സെന്‍സറിംഗ് ആശയക്കുഴപ്പം മൂലമാണ് ഇത് ഉണ്ടാകുന്നത്.

നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ചലനത്തെക്കുറിച്ച് കണ്ണുകള്‍ക്കും ചെവികള്‍ക്കും പരസ്പരവിരുദ്ധമായ സിഗ്‌നലുകള്‍ ലഭിക്കുമ്പോഴാണ് ഈ അസ്വസ്ഥത നമുക്ക് അനുഭവപ്പെടുന്നത്. അതിനാല്‍ ഇത് ചിലപ്പോള്‍ എല്ലാവരിലും അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഇത് തടയാന്‍ ചില മാര്‍ഗങ്ങളൊക്കെയുണ്ട്. യാത്രയില്‍ ഛര്‍ദ്ദിക്കാതിരിക്കാനുള്ള മരുന്ന് എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാണ്.എന്നാല്‍ ഇതല്ലാതെ തന്നെ മറ്റ് ചില മാര്‍ഗങ്ങളും യാത്രയിലെ ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കും. അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

ഒഴിഞ്ഞ വയറുമായി യാത്ര ചെയ്യുന്നത് ഛര്‍ദ്ദിക്കാനുള്ള പ്രവണത കൂട്ടും. അതിനാല്‍ യാത്ര ചെയ്യുന്നതിന് 45-60 മിനിറ്റ് മുമ്പ് ലഘുവായ എന്തെങ്കിലും കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. പീനട്ട് ബട്ടര്‍ പോലുള്ള കഴിക്കുന്നത് നല്ലതാണ്.അതോടൊപ്പം യാത്ര ചെയ്യുമ്പോഴും എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഓക്കാനം ഉണ്ടാക്കുന്ന കൊഴുപ്പുള്ളതോ എരിവുള്ളതോ ആയ ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കരുത്. യാത്രക്ക് മുന്‍പും കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കണം. അതുപോലെ, മദ്യം ഒഴിവാക്കണം എന്നും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. യാത്രക്ക് മുന്‍പോ യാത്രയിലോ ആല്‍ക്കഹോളിംഗ് പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.

യാത്ര ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സീറ്റിലും ശ്രദ്ധ വേണം. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലെ പാസഞ്ചര്‍ സീറ്റിലിരിക്കണം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ട്രെയിന്‍ പോകുന്ന അതേ ദിശയിലേക്ക് അഭിമുഖമായി വരുന്ന തരത്തില്‍ ഇരിക്കണം. ബസിലോ ട്രെയിനിലോ രണ്ട് കംപാര്‍ട്ട്‌മെന്റ് ലെവലുണ്ടെങ്കില്‍ താഴത്തെ നിലയില്‍ ഇരിക്കാന്‍ ശ്രമിക്കുക. യാത്ര ചെയ്യുമ്പോള്‍ പുസ്‌കകം വായിക്കുന്നതും മൊബൈലില്‍ നോക്കുന്നതും ഒഴിവാക്കുക യാത്ര ചെയ്യുമ്പോഴുള്ള ഓക്കാനം, ഛര്‍ദ്ദി എന്നിവ നിയന്ത്രിക്കുന്നതില്‍ ഇഞ്ചി കാര്യക്ഷമമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഒരു കഷണം ഇഞ്ചി, ഇഞ്ചി മിഠായി എന്നിവയെല്ലാം നാട്ടിന്‍പുറങ്ങളില്‍ പണ്ട് മുതലെ ഉപയോഗിക്കാറുണ്ട്. മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കാന്‍ ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team