ഇനി പോർച്ചുഗലിലേക്ക് പറക്കാം, ഇഷ്ടമുള്ള ജോലി കണ്ടെത്താം ഇതാ അവസരം
ഡിഗ്രി കഴിഞ്ഞാൽ പിന്നെ അടുത്ത ലക്ഷ്യം ജോലിയാണ്. എന്നാൽ അത് ഇവിടെ നാട്ടിലാകണമെന്ന താത്പര്യം ഇപ്പോഴത്തെ യുവാക്കളിൽ പലർക്കും ഇല്ല. ഏതെങ്കിലും ഒരു വിദേശ രാജ്യത്തേക്ക് പറക്കണം, എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കണം, പിന്നെ അവിടെ തന്നെയങ്ങ് സെറ്റിൽ ചെയ്യണം, അല്ലേ.
എന്തായാലും വിദേശ രാജ്യത്തൊരു ജോലിയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇപ്പോഴിതാ അവസരമൊരുക്കുകയാണ് പോർച്ചുഗൽ. ജോബ് സീക്കർ വിസയിലൂടെ ജോലി കണ്ടെത്താനുള്ള സാധ്യതയാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്? കൊള്ളാമല്ലോ എന്നല്ലേ? എന്നാൽ പിന്നെ കൂടുതൽ അറിയാം
പടിഞ്ഞാറൻ യൂറോപ്പിലെ സുന്ദരമായ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് ജോബ് സീക്കർ വിസ അനുവദിച്ച് തുടങ്ങിയത്. 120 ദിവസമാണ് വിസ കാലാവധി. ഈ സമയത്ത് അവിടെ താമസിച്ച് ഇഷ്ടമുള്ള, നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. ഈ മൂന്ന് മാസത്തിനിടയിൽ ജോലി ലഭിച്ചില്ലെങ്കിലും വിഷമിക്കേണ്ട, 60 ദിവസം കൂടി വിസ നീട്ടിയെടുക്കാൻ സൗകര്യമുണ്ട്.
ഇത് കഴിഞ്ഞും ജോലി ലഭിച്ചില്ലെങ്കിൽ തീർച്ചയായും രാജ്യം വിടേണ്ടി വരും. ഒരു തവണ മാത്രമേ ജോബ് സീക്കർ വിസ ഉപയോഗപ്പെടുത്തി രാജ്യം സന്ദർശിക്കാൻ സാധിക്കുവെന്നതാണ് മറ്റൊരു പ്രത്യേകത.
വേണ്ട രേഖകൾ എന്തെല്ലാമാണെന്ന് നോക്കാം
1. അപേക്ഷകൻ പൂരിപ്പിച്ച്, ഒപ്പിട്ട നാഷ്ണൽ വിസ ആപ്ലിക്കേഷൻ2. പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് യാത്രാ രേഖ, പാസ്പോർട്ടിലെ ബയോഗ്രാഫിക് ഡാറ്റയുടെ ഫോട്ടോകോപ്പി3.രണ്ട് ഫോട്ടോസ്
4.ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. ചികിത്സാ ചിലവുകൾ കൂടി ഉൾപ്പെട ട്രാവൽ ഇൻഷുറൻസ്
6. റിട്ടേൺ ടിക്കറ്റ്
7. സാമ്പത്തിക സ്രോതസ്സുകളുടെ തെളിവ്
8. മറ്റേതെങ്കിലും രാജ്യത്ത് താമസിക്കുന്നെങ്കിൽ അത് സംബന്ധിച്ച തെളിവുകൾ
എങ്ങനെ അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് വൊക്കേഷണൽ ട്രെയിനിംഗിൽ (IEFP) രജിസ്റ്റർ ചെയ്യാംഐഇഎഫ്ഇയിൽ രജിസ്റ്റർ ചെയ്തത് സംബന്ധിച്ച ഡിക്ലറേഷൻ മെയിലിൽ ലഭിക്കുംഓൺലൈൻ ആയി പോർച്ചുഗൽ ജോബ് സീക്കർ വിസയ്ക്കായി അപേക്ഷിക്കാം.ആവശ്യമായ രേഖകൾ എല്ലാം തന്നെ ഖകൾ അപ്ലോഡ് ചെയ്യുകഈ അപേക്ഷ നേരിട്ട് സമർപ്പിക്കുന്നതിനായി ഒരു അപ്പോയിന്‍റ്മെന്‍റ് എടുക്കാംനേരിട്ട് അപേക്ഷ സമർപ്പിക്കുകവിസ ഫീസ് അടക്കുക.