ഔഷധ ഗുണങ്ങളുള്ള ‘കാന്താരി”; അമിതമായി കഴിച്ചാൽ ഉള്ള വിപരീത ഫലങ്ങൾ  

പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വളരുന്ന ചെടിയാണ് കാന്താരി മുളക്. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലന മുറകളോ ഇല്ലാതെ തന്നെ നല്ല വിള ലഭിക്കും എന്നതാണ് പ്രത്യേകത. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം.

ഔഷധഗുണങ്ങൾ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയാണ്. സാധാരണയായി കീടങ്ങളുടെ ശല്യം കാന്താരികളെ ബാധിക്കാറില്ല. കാന്താരി മുളക് തന്നെ മികച്ചൊരു ജൈവകീടനാശിനി ആണ്. കീടങ്ങളെ തുരത്തുവാൻ പണ്ട് കാലം മുതൽ കർഷകർ കാന്താരിമുളക് ചേർത്ത ലായനി ഉപയോഗിക്കാറുണ്ട്.

കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്.കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്.

ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്.ജീവകം c ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും. വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് കഴിവുണ്ട്.

ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കും ഉത്തമാണ്.ഗുണങ്ങളെ പോലെ തന്നെ അമിതമായി കാന്താരി ഉപയോഗിച്ചാലും വിപരീതഫലമുണ്ടാകും. അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും.ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കുഞ്ഞുങ്ങളും സ്ഥിരമായി കാന്താരി കഴിക്കുന്നത് നല്ലതല്ല. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം കുറയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team