സിബിൽ സ്കോർ അറിയാൻ ബുദ്ധിമുട്ടുന്നുണ്ടോ?; ഇനിമുതൽ ഗൂഗിള്‍ പേയിലൂടെ അറിയാം
ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പേ. സിബിൽ സ്കോർ എളുപ്പത്തിൽ പരിശോധിക്കാനുള്ള സംവിധാനമാണ് ഗൂഗിൾ പേ ഒരുക്കിയിരിക്കുന്നത്. ഇടയ്‌ക്ക് പേയ്‌മെന്റ് തടസം നേരിടുന്നു എന്ന വിമർശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകളാണ് ഉപയോക്താക്കൾക്കായി ഗൂഗിൾപേയിലുള്ളത്.വായ്പ തിരിച്ചടയ്‌ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണ്.
അതിനാൽ തന്നെ സിബിൽ സ്കോർ അറിയുക എന്നത് ഉപയോക്താക്കൾക്ക് ഏറ്റവും പ്രയോജനകരമാണ്. ഇനിമുതൽ എളുപ്പത്തിൽ ഗൂഗിള്‍ പേയിലൂടെ സിബിൽ സ്കോർ അറിയുവാൻ സാധിക്കും.ഗൂഗിള്‍ പേയില്‍ സിബില്‍ സ്‌കോര്‍ നോക്കാനായി ആദ്യം ആപ്പ് ഓപ്പണ്‍ ആക്കി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
അവിടെ ചെക്ക് യുവര്‍ സിബില്‍ സ്‌കോര്‍ അറ്റ് നോ കോസ്റ്റ് എന്നു കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് വരുന്ന ടാബില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ നിങ്ങൾക്ക് സിബിൽ സ്കോർ അറിയുവാൻ സാധിക്കും.