കുടിയേറ്റം യൂറോപ്പിലേക്കോ? ഒരു ജോലി വേണമെങ്കിൽ ഏത് യൂറോപ്യൻ നഗരം തിരഞ്ഞെടുക്കണം; ഒഴിവ് കൂടുതൽ എവിടെ
പുതിയ കാലത്തെ മലയാളി കുടിയേറ്റം മധ്യേഷൻ രാജ്യങ്ങളിൽ നിന്ന് മാറി യൂറോപ്പിലേക്ക് പടരുന്ന സമയമാണ്. നിരവധി പേരാണ് തൊഴിലവസരങ്ങൾ തേടി യൂറോപ്യൻ മണ്ണിലേക്ക് കുടിയേറാൻ കാത്തിരിക്കുന്നത്. ഭാഷ, സംസ്കാരം, കാലാവസ്ഥ എന്നിവ തീരെ വ്യത്യസ്തമായിട്ടും ഉയർന്ന ജീവിത നിലവാരവും സൗകര്യങ്ങളും തന്നെയാണ് മലയാളികളെ യൂറോപ്പിലേക്ക് ആകർഷിക്കുന്നത്. യൂറോപ്പിലേക്കാണെങ്കിൽ ഏത് നഗരം തിരഞ്ഞെടുക്കണം എന്ന തീരുമാനിക്കുന്നത് ജോലി സാധ്യതയും ജീവിത നിലവാരവുമാണ്.
ജോലി ലഭിക്കാൻ ഉയർന്ന സാധ്യതയുള്ള അതേസമയം, ജീവിത ചെലവിനേക്കാൾ ഉയർന്ന ശരാശരി ശമ്പളവും ലഭിക്കുന്ന നഗരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. സെൻസ്എച്ച്ആർ (SenseHR) ശേഖരിച്ച ഡാറ്റ പ്രകാരം ജോലി കണ്ടെത്തുന്നതിന് യൂറോപ്പിൽ ഏറ്റവും പ്രയാസമേറിയതും എളുപ്പമുള്ളതുമായ നഗരങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്.2023 ജൂലായ് വരെയുള്ള ഓരോ പ്രധാന യൂറോപ്യൻ നഗരങ്ങളിലെ തൊഴിലന്വേഷകരുടെയും ഒഴിവുകളുടെയും എണ്ണം കണക്കാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്.
അതോടൊപ്പം ജീവിത ചെലവും ശമ്പളവും സെൻസ്എച്ചആർ പരിഗണിച്ചു. ഈ പട്ടിക പ്രകാരം ഏറ്റവും ഏളുപ്പം ജോലി ലഭിക്കാനും മികച്ച ജീവിത നിലവാരം പുലർത്താനും സാധിക്കുന്ന നഗരം ഏതാണെന്ന് നോക്കാം.ജോലി കണ്ടെത്തുന്നതിന് ഏറ്റവും പ്രയാസമേറിയ നഗരങ്ങളുടെ പട്ടികയിൽ സ്പാനിഷ് നഗരമായ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത്. 26,000 ത്തിലധികം ജോലികൾക്കായി 3.80 ലക്ഷം ഉദ്യോഗാർഥികളാണ് മത്സരിക്കുന്നത്.
അതായത് ഒരു തസ്തികയിലേക്ക് ഏകദേശം 14 പേർ മത്സരിക്കുന്നു എന്ന് ചുരുക്കും. ശരാശരി വരുമാനം ജീവിത ചെലവിനേക്കാൾ കൂടുതലായതിനാൽ മാഡ്രിഡിൽ ജോലി ലഭിച്ചാൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകും.ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയാണ് കടുപ്പമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. 7,419 തൊഴിലുകൾക്കായി 44,608 പേരാണ് മത്സരിക്കുന്നത്.
ഇത് ഒരു തസ്തികയിൽ ഏകദേശം 6 പേരുടെ മത്സരം ഉണ്ടാക്കുന്നു. ജോലി ലഭിക്കാൻ കഠിനാമാണെങ്കിലും മാഡ്രിഡിനെപ്പോലെ, ശരാശരി ശമ്പളം പലപ്പോഴും ജീവിത ചെലവിനെക്കാൾ കൂടുതൽ ലഭിക്കുന്നതിനാൽ ജീവിക്കാൻ സൗകര്യമായ ഇടമാണ്.95,200 തൊഴിലന്വേഷകർക്ക് 16,345 ജോലികൾ മാത്രമുള്ള ഇറ്റലിയുടെ തലസ്ഥാനമായ റോം ജോലി നേടുന്നവരുടെ മത്സരം കടുക്കുന്ന മൂന്നാമത്തെ നഗരമാണ്. ജോലി ലഭിക്കാനുള്ള കാഠിന്യമുണ്ടെങ്കിലും ജീവിത ചെലവിനേക്കാൾ ഉയർന്ന ശരാശരി ശമ്പളം പ്രതീക്ഷിക്കാവുന്ന നഗരമാണ് റോം.ഓരോ തൊഴിലവസരത്തിനും ഏകദേശം 5.5 തൊഴിലന്വേഷകരാണ് ബെർലിൻ നഗരത്തിലുള്ളത്. പ്രധാന ലോക നഗരങ്ങളെ അപേക്ഷിച്ച് മികച്ച തൊഴിൽ- തൊഴിലന്വേഷക അനുപാതം ബെർലിനിലുണ്ട്.
ഇത് മത്സരം കുറഞ്ഞ നഗരമാക്കി ബെർലിനെ മാറ്റുന്നു.ഡെന്മാർക്കിലേക്ക് ജോലി അന്വേഷിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കണക്കാണ് തലസ്ഥാന നഗരമായ കോപ്പൻഹേഗനിലുള്ളത്. 12,770 തൊഴിലവസരങ്ങളും 45,576 ഉദ്യോഗാർഥികളും എന്നതാണ് കോപ്പൻഹേഗനിലെ കണക്ക്. ഓരോ തൊഴിലവസരത്തിനും ഏകദേശം 3.6 ഉദ്യോഗാർഥികളെ പ്രതീക്ഷിക്കാം. ശരാശരി ശമ്പളം ജീവിത ചെലവിനേക്കാൾ കൂടുതലായതും അനുയോജ്യമാണ്.പട്ടികയില്‍ ആറാം സ്ഥാനത്താണ് ലണ്ടന്‍. ലണ്ടന്‍ നഗരത്തില്‍ 1,56,020 ജോലി ലഭ്യമാകുന്ന ഘട്ടത്തില്‍ 4,37,100 പേരാണ് അപേക്ഷകരായെത്തുന്നത്.
ഒരു തസ്തികയില്‍ മൂന്ന് പേരെത്തുന്നു എന്ന് ചുരുക്കും. മാഡ്രിഡ്, ഹെല്‍സിങ്കി നഗരങ്ങളേക്കാള്‍ മത്സരം കുറവുള്ള നഗരമാണ് ലണ്ടന്‍. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ശരാശരി ഉയര്‍ന്ന ശമ്പളവും ലണ്ടന്‍ നല്‍കുന്നു. ജോലി ലഭിക്കുകയാണെങ്കില്‍ ജീവിക്കാന്‍ അനുയോജ്യമായൊരിടമാണ് ലണ്ടന്‍.അയർലാന്റ് തലസ്ഥാനമായ ഡബ്ലിൻ ഫ്രഞ്ച് തലസ്ഥനമായ പാരീസ് എന്നിവ തൊഴിലന്വേഷകർക്ക് കൂടുതൽ അനുകൂലമായ നഗരങ്ങളാണ്. രണ്ട് നഗരങ്ങളിലും തൊഴിലന്വേഷകരേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ട്. ലക്സംബർഗ് സിറ്റിയും ആംസ്റ്റർഡാം റാങ്കിംഗും 9, 10 സ്ഥാനത്താണ്. തൊഴിലന്വേഷകർക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളായി ഇവ കാണുന്നു.